Tuesday, April 23, 2024
-Advertisements-
NATIONAL NEWSയുവാക്കൾ സിപിഎം ൽ നിന്നും ബിജെപിയിലേക്ക് ചേക്കേറുന്നു ; യുവാക്കളെ ആകർഷിക്കാൻ കഴിയുന്നില്ലെന്ന് പാർട്ടി ആഭ്യന്തര...

യുവാക്കൾ സിപിഎം ൽ നിന്നും ബിജെപിയിലേക്ക് ചേക്കേറുന്നു ; യുവാക്കളെ ആകർഷിക്കാൻ കഴിയുന്നില്ലെന്ന് പാർട്ടി ആഭ്യന്തര രേഖ

chanakya news
-Advertisements-

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇടതുപക്ഷത്തിനു വീണ്ടും ശക്തമായ തിരിച്ചടി നൽകുകയാണ് ബിജെപി. ബംഗാൾ പാർട്ടി ഘടകത്തിൽ നിന്നും വരുന്ന ആഭ്യന്തര രേഖ അനുസരിച്ച് പാർട്ടി അംഗങ്ങളായ ചെറുപ്പക്കാരുടെ എണ്ണവും സ്വാധീനവും ക്രമാതീതമായ രീതിയിൽ കുറഞ്ഞു വരികയാണെന്നും ഇവർ ബിജെപിയിലേക്കും തൃണമൂൽ കോൺഗ്രസിലേക്കും പോകുകയാണെന്നു പറയുന്നു. സംസ്ഥാനത്ത് 18 നും 31 നും ഇടയിൽ പ്രായമുള്ളവരെ സിപിഎമ്മിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ല.

നിലവിൽ പശ്ചിമബംഗാളിൽ 2.65 ലക്ഷം ആളുകളോളം സിപിഎമ്മിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ വഷളായി കൊണ്ടിരിക്കുകയാണെന്നും നിരവധി ആളുകളാണ് പാർട്ടിയിൽ നിന്നും മറ്റു പാർട്ടികളിലേക്ക് ചേക്കേറുന്നതെന്ന് പറയുന്നു. 2017 ൽ നിരവധി ആളുകളാണ് സിപിഎം വിട്ടത്. ഇക്കാര്യം ആഭ്യന്തര രേഖകൾ വ്യക്തമാക്കുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ പശ്ചിമബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് വീണ്ടും സിപിഎം മുൾമുനയിലാകുന്നത്. നിലവിൽ മമതാ ബാനർജിയുടെ സർക്കാരിന്റെ കാലാവധി 2021 മെയ് 27 ന് അവസാനിക്കും. 1977 മുതൽ 2011 വരെ തുടർച്ചയായി 34 വർഷത്തോളം ബംഗാൾ ഭരിച്ചിരുന്നത് ഇടതുപക്ഷമായിരുന്നു. എന്നാൽ ഇടതുപക്ഷത്തെ തകർത്തുകൊണ്ട് 2011 ൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തുകയായിരുന്നു.

-Advertisements-