Friday, April 19, 2024
-Advertisements-
KERALA NEWSരണ്ട് മക്കൾ ഉണ്ടായിട്ടും അവർക്ക് ഒപ്പം താമസിക്കാത്ത കാരണം തുറന്ന് പറഞ്ഞു മല്ലിക സുകുമാരൻ

രണ്ട് മക്കൾ ഉണ്ടായിട്ടും അവർക്ക് ഒപ്പം താമസിക്കാത്ത കാരണം തുറന്ന് പറഞ്ഞു മല്ലിക സുകുമാരൻ

chanakya news
-Advertisements-

മലയാളത്തിൽ ഏറ്റവും അധികം താരങ്ങളെ സമ്മാനിച്ച കുടുംബമാണ് പ്രിത്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും. ഇരുവരുടെയും മാതാ പിതാക്കളായ സുകുമാരനും മല്ലികയും സിനിമയിലെ താരങ്ങളായിരുന്നു. അവർക്ക് ശേഷം മക്കൾ വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുകയുണ്ടായി എന്നുള്ള കാര്യവും മാതാ പിതാക്കൾക്ക് അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെയാണ്. ഈ ലോക്ക് ഡൗൺ കാലത്ത് മല്ലിക സുകുമാരൻ താമസിക്കുന്നത് ഒറ്റയ്ക്ക് തിരുവനന്തപുരത്താണ്. മൂത്ത മകനായ ഇന്ദ്രജിത്തും കുടുംബവും കൊച്ചിയിലും പ്രിത്വിരാജ് ജോർദനിലുമാണ്. ഭാര്യ സുപ്രിയയും മകളും കൊച്ചിയിലുമാണ്.

പ്രിത്വിരാജ് സിനിമയുടെ ഷൂട്ടിംഗ് ആവശ്യത്തിനായാണ് ജോർദാനിലേക്ക് പോയത്. എന്നാൽ ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മടങ്ങി വരാനാകാതെ അവിടെ തന്നെ കുടുങ്ങുകയായിരുന്നു. കൊറോണ വൈറസ് മൂലം മിക്ക രാജ്യങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വിമാന സർവിസുകൾ നിർത്തുകയും ചെയ്തതോടെ മിക്കയാളുകളും പലയിടങ്ങളിലായി കുടുങ്ങി കിടപ്പുണ്ട്. അത്തരത്തിലുള്ള അവസ്ഥയാണ് പ്രിത്വിരാജിനും ഉണ്ടായത്. ലോക്ക് ഡൗണിലെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ മല്ലിക സുകുമാരൻ. പ്രിത്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ഫ്ലാറ്റുകൾ അടുത്തയതിനാൽ അവർ ഒറ്റപ്പെടില്ലെന്നും എന്നാൽ താൻ തിരുവനന്തപുരത്ത് ഒറ്റയ്ക്ക് ആണെന്നും മക്കൾ കൂടെയില്ലെങ്കിലും സഹായികൾ ഉണ്ടെന്നും മല്ലിക പറയുന്നു. ഇതിൽ തനിയ്ക്ക് വിഷമമില്ലെന്നും രണ്ടു മരുമക്കളോടും ചോദിച്ചാലറിയാം ഞാൻ ആർക്കും ഒരു ശല്യമല്ലെന്നും മല്ലിക പറഞ്ഞു.

മക്കളുടെ ഒപ്പം താമസിക്കാൻ അവർ എപ്പോഴും വിളിക്കാറുണ്ടെന്നും എന്നാൽ താൻ അങ്ങനെ പോകാറില്ലെന്നുമാണ് മല്ലിക സുകുമാരൻ പറയുന്നത്. അതിന് കാരണം പറയുന്നത് സുകുവേട്ടൻ തനിക്കു വേണ്ടതെല്ലാം ചെയ്തു തന്നിട്ടാണ് പോയത്. അദ്ദേഹത്തിന്റെ ഓർമ്മയോടൊപ്പം ഇവിടെ കഴിയാനാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ തനിക്ക് എന്തെങ്കിലും ഒരു ആവശ്യം വന്നാൽ വളരെ പെട്ടെന്ന് തന്നെ പൃഥ്വിരാജും ഇന്ദ്രജിത്തും കുടുംബവുമെല്ലാം ഇവിടെ എത്തുമെന്നും മല്ലിക സുകുമാരൻ അഭിമുഖത്തിൽ പറയുകയുണ്ടായി.

-Advertisements-