Friday, April 19, 2024
-Advertisements-
KERALA NEWSരാജവൻമ്പാലയെ പിടിക്കാനായി എത്തിയ വാവ സുരേഷിന് ഒടുവിൽ കിട്ടിയത്: വീഡിയോ കാണാം

രാജവൻമ്പാലയെ പിടിക്കാനായി എത്തിയ വാവ സുരേഷിന് ഒടുവിൽ കിട്ടിയത്: വീഡിയോ കാണാം

chanakya news
-Advertisements-

കേരളക്കരയിൽ ഏറ്റവും അധികം അറിയപ്പെടുന്ന വ്യെക്തിയാണ് തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ പാമ്പ് പിടുത്തക്കാരനായ വാവ സുരേഷ്. അദ്ദേഹം കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നുമായി പിടികൂടിയിട്ടുള്ളത് ആയിരക്കണക്കിന് പാമ്പുകളെയാണ്. രാജവൻമ്പാല പോലുള്ള ഉഗ്രവിഷമുള്ള പാമ്പുകളെ ഏതാണ്ട് ഇരുന്നൂറ് എണ്ണത്തിനടുത്താണ് പലഭാഗങ്ങളിൽ നിന്നുമായി പിടികൂടിയുട്ടുള്ളത്. നിരവധി തവണ പാമ്പുകളുടെ കൈയിൽ നിന്നും അദ്ദേഹത്തിനു കടിയേൽക്കേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ ഇടയ്ക്ക് കൊല്ലം പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റിൽ വീണ അണലിയെ പുറത്തെടുത്തു കയറുമ്പോൾ അതിന്റെ കടിയേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥായിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അദ്ദേഹം ചികിത്സയിലായിരുന്നു.

അദ്ദേഹത്തെ സ്നേഹിക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങൾ ജീവനു ഒരാപത്തും വരുത്തല്ലേയെന്ന് മനസ്സുരുകി പ്രാർത്ഥിച്ചു. അദ്ദേഹത്തിന്റെ പരിക്കുകളെല്ലാം മാറി പൂർവാധികം ശക്തിയോടെ തിരിവരികയും ചെയ്തു. കൈയിലെ മുറിവിന്റെ കെട്ട് അഴിക്കുംമുൻപേ വീണ്ടും പാമ്പുകളെ പിടികൂടുന്നതിനായി വാവ സുരേഷ് കളത്തിലേക്ക് ഇറങ്ങുകയും ചെയ്തിരുന്നു. ആ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരുപാട് പേർ പറയുകയുണ്ടായി പാമ്പിനെ പിടിച്ചുകൊണ്ട് കളിക്കാൻ നിൽക്കരുതെന്നും തങ്ങൾക്ക് ഒരു ആപത്തു വന്നാൽ സഹിക്കില്ലെന്നും ഇത്തരത്തിൽ നന്മയുള്ള മനുഷ്യർ വരുന്ന കാലത്ത് കുറവാണെന്നും പറയുകയുണ്ടായി. രാജാവൻമ്പാലയെ പിടികൂടാനെത്തിയ വാവാ സുരേഷിന് ഒടുവിൽ കിട്ടിയത്. വീഡിയോ കാണാം.

-Advertisements-