Friday, March 29, 2024
-Advertisements-
KERALA NEWSരാജ്യം കൊറോണയ്ക്കെതിരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പൊരുതുമ്പോൾ ഈ കുടുംബം വെള്ളത്തിനായി പൊരുതുകയാണ്

രാജ്യം കൊറോണയ്ക്കെതിരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പൊരുതുമ്പോൾ ഈ കുടുംബം വെള്ളത്തിനായി പൊരുതുകയാണ്

chanakya news
-Advertisements-

ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ എല്ലാവരും വീട്ടിൽ വിശ്രമിക്കുമ്പോൾ കണ്ണൂരിലെ ഒരു കുടുംബം കിണർ കുഴിക്കുന്ന തിരക്കിലാണ്. കിണർ കുഴിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ സനീഷ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് അവരുടെ ഈ പ്രവർത്തിയ്ക്ക് അഭിനന്ദനങ്ങൾ നൽകുകയും പോസ്റ്റ്‌ ഷെയർ ചെയ്യുകയും ചെയ്തത്. കുറിപ്പിന്റ പൂർണ്ണരൂപം വായിക്കാം…

മോദിജി പറഞ്ഞ ലോക്ക് ഡൌൺ ഇന്ന് പത്താം ദിനം… നമ്മളും കുഴിച്ചു 10 കോൽ.. ഞാനും മേസ്തിരി ഏട്ടനും ഏട്ടത്തി അമ്മയും പ്ലസ് ടൂ ക്കാരൻ മകനും മകൾ ബിൻഷായും കൂടി മാത്രം. ആദ്യ ദിനം നിങ്ങൾ തന്ന പ്രോത്സാഹനം നമ്മളിൽ ഉണ്ടാക്കിയ എനർജി പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു. ആ എനർജിയിൽ ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട് നമുക്ക് . ഇനിയും കുറഞ്ഞത് 12 കോലെങ്കിലും കുഴിയണം. എന്നാലേ വെള്ളം കിട്ടാൻ സാധ്യത ഉള്ളൂ.. ഇനി കല്ല് വേണം. ഈ ലോക്ക് ഡൗണില് കിട്ടാൻ ബുദ്ധിമുട്ടാണ്. എന്നാലും ഓരോ ദിവസവും പ്രാർത്ഥനയോടെ ഓരോ കൊലെങ്കിലും കുഴിച്ചു മുന്നോട്ട് പോകുകയാണ് നമ്മൾ …

(ഇന്നേവരെ ഒരു തൊഴിലുറപ്പ് പണിക്കുപോലും പോകാത്ത ഏട്ടത്തി അമ്മയുടെ ഒക്കെ ആ കമ്മിറ്റ്മെന്റ് കാണുമ്പോൾ, കമ്പ വലിച്ചു കൈയിൽ കുമിളകൾ പൊട്ടിയപ്പോൾ കിട്ടിയ തുണികൾ മുറുക്കി കെട്ടി മണ്ണുകൂട്ടകൾ ആഞ്ഞു വലിക്കുന്ന 17 കാരൻ അപ്പുവിനെ കാണുമ്പോൾ, രണ്ടും മൂന്നും മണ്കൂട്ടയിലെ മണ്ണുകൾ ആവേശത്തോടെ വണ്ടിയിൽ തള്ളി നീക്കി ഏകദേശം പത്തമ്പതു മീറ്റർ ദൂരത്തേക്ക് കൊണ്ട് പോയി തട്ടുന്ന നമ്മുടെ ചിഞ്ചുമോളുടെ കണ്ണിലെ ആ ആവേശം കാണുമ്പോൾ ഞാൻ ഒക്കെ എത്ര നിസ്സാരൻ എന്നു തോന്നി പോകുന്നു. സത്യം …. ഏട്ടനോട് ചോദിച്ചു പുറത്തു കോൺട്രാക്ട് കൊടുകയാണേൽ എത്ര കാശു വേണം എന്ന്.. 8000 ആണത്രേ ഇപ്പോഴത്തെ 3.2 കിണറിന്റെ ഒരു കോൽ കുഴിക്കാനുള്ള കണ്ണൂരിലെ ചാർജ്… അങ്ങനെ എങ്കിൽ ഈ ലോക്ക് ഡൗണില് നമ്മളും സമ്പാദിച്ചു ഏകദേശം ഒരു ലക്ഷം രൂപ…

-Advertisements-