Saturday, April 20, 2024
-Advertisements-
NATIONAL NEWSരാജ്യത്തെ കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്നവർക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കി മോദിസർക്കാർ

രാജ്യത്തെ കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്നവർക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കി മോദിസർക്കാർ

chanakya news
-Advertisements-

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു രാജ്യത്തെ കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്നവർക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. രാജ്യത്തെ റെഡ് സോൺ അടക്കമുള്ള 130 ജില്ലകളിലെ ആളുകൾ ആരോഗ്യസേതു ആപ്പ് നിർബന്ധമായും ഉപയോഗിക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. ഈ ആപ്പിലൂടെ കണ്ടെയ്ൻമെന്റ് സോണിൽ കഴിയുന്ന ഓരോ ആളുകളെയും കൃത്യമായ രീതിയിൽ നിരീക്ഷിക്കാൻ സാധിക്കും.

ക്വറന്റൈൻ അടക്കമുള്ള സൗകര്യം ലഭിക്കുന്നതിനും ഈ ആപ് സഹായകമാണ്. സ്മാർട്ട്‌ ഫോണുകളുടെ ലൊക്കേഷനും ബ്ലൂടൂത്തും ഉപയോഗിച്ചാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. ഫോണുമായി സഞ്ചരിക്കുമ്പോൾ അടുത്ത് വൈറസ് ബാധിതർ ഉണ്ടെങ്കിലോ രോഗ ബാധയുള്ള സ്ഥലത്തോ എത്തിയാൽ ഈ അപ്പിലൂടെ അത് അറിയാൻ സാധിക്കും. കൂടാതെ കേന്ദ്രസർക്കാരിന്റെ നിർദേശങ്ങളും ആപ്പിലൂടെ അറിയാൻ സാധിക്കും.

-Advertisements-