Friday, March 29, 2024
-Advertisements-
NATIONAL NEWSരാജ്യത്തെ നൂറ്റണ്ടുകൾ പഴക്കമുള്ള മുസ്ലിം പള്ളികളിൽ രഹസ്യമായി സർവ്വേ നടത്തണമെന്ന് ആവിശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

രാജ്യത്തെ നൂറ്റണ്ടുകൾ പഴക്കമുള്ള മുസ്ലിം പള്ളികളിൽ രഹസ്യമായി സർവ്വേ നടത്തണമെന്ന് ആവിശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

chanakya news
-Advertisements-

ന്യുഡൽഹി : രാജ്യത്തെ നൂറ്റണ്ടുകൾ പഴക്കമുള്ള മുസ്ലിം പള്ളികളിൽ രഹസ്യമായി സർവ്വേ നടത്തണമെന്ന് ആവിശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയതിന് പിന്നലെ ഉയർന്ന വിവാദങ്ങൾ ചൂണ്ടികാട്ടിയാണ് ഹർജി. പഴക്കം ചെന്ന മുസ്ലിം പള്ളികളിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സർവ്വേ നടത്തണമെന്നാണ് ഹർജിയിൽ ആവിശ്യപ്പെടുന്നത്.

കിണറുകളും, കുളങ്ങളുമുള്ള നൂറ് വർഷത്തിന് മുകളിൽ പഴക്കമുള്ള എല്ലാ പള്ളികളിലും സർവ്വേ നടത്തണമെന്നാണ് ഹർജിയിൽ ആവിശ്യപ്പെടുന്നത്. വിശ്വാസികൾക്ക് താൽക്കാലിക സംവിധനങ്ങൾ ഒരുക്കി സർവ്വേ നടത്തണമെന്നാണ് അഭിഭാഷകരായ സപ്ത ഋഷി മിശ്രയും,വിവേക് നാരായൺ ശർമ്മയും ചേർന്ന് നൽകിയ ഹർജിയിൽ പറയുന്നത്.

ഗ്യാൻവാപി മസ്ജിദ് ക്ഷേത്രം തകർത്ത് നിർമ്മിച്ചതാണെന്ന വാദത്തിന് പിന്നലെ കോടതി മസ്ജിദിൽ സർവേ നടത്തുകയും മസ്ജിദിന് അകത്തുള്ള കുളത്തിൽ നിന്ന് ശിവലിംഗം കണ്ടെത്തുകയും ചെയ്തിരുന്നു. നിരവധി ഹൈന്ദവ ക്ഷേത്രങ്ങൾ മുഗൾ രാജവംശത്തിന്റെ ഭരണകലത്ത് തകർക്കപ്പെടുകയും ആ സ്ഥാനത്ത് പള്ളികൾ നിർമ്മിക്കുകയും ചെയ്തതായി ചില ഹൈന്ദവ സംഘടനകൾ വാദം ഉയർത്തുന്നുണ്ട്.

-Advertisements-