Thursday, April 25, 2024
-Advertisements-
KERALA NEWSരാജ്യത്ത് ഏകാധിപത്യ ഭരണം, മാധ്യമങ്ങളുടെ ജോലി ചെയ്യുന്നത് പ്രതിപക്ഷം ; കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി

രാജ്യത്ത് ഏകാധിപത്യ ഭരണം, മാധ്യമങ്ങളുടെ ജോലി ചെയ്യുന്നത് പ്രതിപക്ഷം ; കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി

chanakya news
-Advertisements-

ന്യുഡൽഹി : രാജ്യത്ത് ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രമന്ത്രിയുടെ മകന്റെ കാറിടിച്ച് മരിച്ച കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പോകുന്നതിനു മുൻപ് നടത്തിയ വാർത്ത സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ വിമർശിച്ചത്.

സമരം ചെയ്യുന്ന കർഷകർക്ക് നേരെ ഉണ്ടായത് സർക്കാരിന്റെ ആക്രമമാണെന്നും. കാർ ഇടിച്ച് മരിച്ച കാര്ഷകരുടെ കുടുംബത്തെ സന്ദർശിക്കാൻ ആരെയും അനുവദിക്കുന്നില്ലെന്നും, മരണപ്പെട്ട കർഷകരുടെ പോസ്റ്റുമോർട്ടം പോലും ശരിയായ രീതിയിൽ നടത്തുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഉത്തർപ്രദേശിൽ എത്തുന്ന മുഴുവൻ പേരെയും തടയുകയാണ്. മാധ്യമങ്ങളെ പോലും നിശ്ബ്ദരാക്കിയിരിക്കുകയാണ് ഇവിടെ നടക്കുന്നത് ഏകാധിപത്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മാധ്യമങ്ങളുടെ ജോലി പോലും പ്രതിപക്ഷം നിർവഹിക്കേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

-Advertisements-