Thursday, March 28, 2024
-Advertisements-
BUSINESSരാജ്യത്ത് ഓൺലൈൻ സ്റ്റോറുകൾ ആരംഭിക്കാനുള്ള തീരുമാനവുമായി പ്രമുഖ മൊബൈൽ നിർമാതാക്കളായ ആപ്പിൾ

രാജ്യത്ത് ഓൺലൈൻ സ്റ്റോറുകൾ ആരംഭിക്കാനുള്ള തീരുമാനവുമായി പ്രമുഖ മൊബൈൽ നിർമാതാക്കളായ ആപ്പിൾ

chanakya news
-Advertisements-

ഡൽഹി: ആപ്പിളിന്റെ ഓൺലൈൻ വിൽപന കേന്ദ്രങ്ങൾ ഇന്ത്യയിൽ യാഥാർത്ഥ്യമാക്കാനൊരുങ്ങി ലോകത്തെ പ്രശസ്ത സ്മാർട്ഫോൺ നിർമാതാക്കളായ ആപ്പിൾ. സെപ്റ്റംബർ ആദ്യ വാരത്തോടെ ഇന്ത്യയിൽ ഓൺലൈൻ വിൽപന കേന്ദ്രങ്ങൾ തുടങ്ങാനാണ് ആപ്പിൾ ആലോചിക്കുന്നത്. അടുത്ത കാലത്തായി ഇന്ത്യൻ വിപണിയിൽ വലിയ രീതിയിലുള്ള നേട്ടമാണ് ആപ്പിൾ സ്മാർട്ട്ഫോൺ കൈവരിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് രാജ്യത്ത് ഓൺലൈൻ വിപണന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായി ആപ്പിൾ ഒരുങ്ങുന്നത്. എന്നാൽ ഇതുസംബന്ധിച്ചുള്ള കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

സിംഗിൾ ബ്രാൻഡ് റീട്ടെയിൽ പ്രാദേശീയ സ്റ്റോഴ്സിംഗ് മാനദണ്ഡങ്ങൾ 30 ശതമാനം ലഘൂകരിക്കുന്നതിന് കേന്ദ്ര സർക്കാർ തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ ഓൺലൈൻ വിപണനകേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായി ആപ്പിൾ മുന്നിലെത്തിയിരിക്കുന്നത്. എന്നാൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ തീരുമാനം നീണ്ടുപോവുകയായിരുന്നു. രാജ്യത്ത് ആപ്പിളിന്റെ സ്റ്റോറുകൾ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള കാര്യം ഐ എ എൻ എസിനോട് ആപ്പിൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. രാജ്യത്ത് ആപ്പിൾ സ്മാർട്ട്ഫോണുകളുടെ നിർമ്മാണവും ആരംഭിച്ചുകഴിഞ്ഞു. ഫോൺ വിൽപനയ്ക്കായി റീട്ടെയിൽ സ്റ്റോറുകൾ തുടങ്ങുന്നതിന് സ്ഥലങ്ങളും ആപ്പിൾ കണ്ടുവെച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.

-Advertisements-