Wednesday, April 24, 2024
-Advertisements-
NATIONAL NEWSരാജ്യത്ത് തുടർച്ചയായ പതിനാറാം ദിവസവും ഇന്ധനവില കുതിച്ചുയരുന്നു

രാജ്യത്ത് തുടർച്ചയായ പതിനാറാം ദിവസവും ഇന്ധനവില കുതിച്ചുയരുന്നു

chanakya news
-Advertisements-

ഡൽഹി: രാജ്യത്ത് തുടർച്ചയായി 16 ആം ദിവസവും ഇന്ധന വില കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് പുതിയതായി കൂടിയത്. ഇതോടെ പെട്രോൾ ലിറ്ററിന് 79.99 രൂപയും ഡീസൽ ലിറ്ററിന് 75.07 രൂപയുമായി ഉയർന്നു. അവസാന 16 ദിവസം കൊണ്ട് പെട്രോളിന് 8.33 രൂപയും ഡീസലിന് 8.98 രൂപയുമാണ് കൂടിയത്. ജൂൺ 7 മുതലാണ് രാജ്യത്ത് ഇന്ധന വില ഉയരാൻ തുടങ്ങിയത്.

അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിരിക്കുന്ന സമയത്താണ് എണ്ണ കമ്പനികൾ ഇത്തരത്തിൽ വില വർധിപ്പിച്ചിരിക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാർ എക്സ്സൈസ് നികുതി വർധിപ്പിച്ചതാണ് വില വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണ കമ്പനികൾ പറയുന്നത്.

-Advertisements-