Saturday, April 20, 2024
-Advertisements-
NATIONAL NEWSരാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഐഎസ് ഭീകരൻ ഡൽഹിൽ പിടിയിൽ

രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഐഎസ് ഭീകരൻ ഡൽഹിൽ പിടിയിൽ

chanakya news
-Advertisements-

രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരനെ ഡൽഹിയിൽ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാളെ പോലീസ് പിടികൂടിയത്. നിരവധി തവണ വെടിയുതിർത്തതിന് ശേഷമാണ് ഇയാളെ പിടികൂടാനായതെന്ന് പോലീസ് പറയുന്നു. അബ്ദുൽ യൂയൂസഫ്‌ ഖാൻ ആണ് പോലീസ് പിടിയിലുള്ളത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്.

പോലീസ് അടുത്തെത്തിയ വിവരം മനസിലാക്കിയ ഭീകരൻ പൊലീസിന് നേരെ വെടിയുതിർത്തു. തുടർന്ന് പോലീസും വെടിയുതിർക്കുകയായിരുന്നു. ഡൽഹിയിൽ ഭീകരാക്രമണം നടത്തുകയും. വിഐപികളെ വധിക്കുകയുമായിരുന്നു ഭീകരന്റെ ലക്ഷ്യമെന്ന് ദൽഹി പോലീസ് പറഞ്ഞു.

-Advertisements-