Thursday, March 28, 2024
-Advertisements-
NATIONAL NEWSരാജ്യദ്രോഹ പരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ടിക് ടോക്, വാട്സ്അപ് ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമങ്ങൾക്കെതിരെ...

രാജ്യദ്രോഹ പരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ടിക് ടോക്, വാട്സ്അപ് ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമങ്ങൾക്കെതിരെ കേസ്

chanakya news
-Advertisements-

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു രാജ്യവിരുദ്ധമായ രീതിയിലുള്ള പോസ്റ്റുകളും സന്ദേശങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതിന് പ്രമുഖ സോഷ്യൽ നെറ്റ് വർക്കുകളായ ട്വിറ്ററിനും, വാട്സ്ആപ്പിനും, ടിക് ടോക്കിനുമെതിരെ കേസെടുത്തു. ഹൈദ്രബാദ് സൈബർ ക്രൈം പൊലീസാണ് ക്രിമിനൽ കുറ്റം ചുമത്തി കേസെടുത്തത്.

മാധ്യമപ്രവർത്തകനായ സിൽവേരി ശ്രീശൈലം നൽകിയ ഹർജിയിൽ കോടതിയുടെ നിർദ്ദേശം അനുസരിച്ചാണ് സംഭവത്തിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. പൗരത്വ നിയമ വിഷയവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ വ്യാപകമായി വിവാദ പരാമർശങ്ങളും പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും വീഡിയോകളും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് നടപടി.

-Advertisements-