Saturday, April 20, 2024
-Advertisements-
KERALA NEWSരാത്രിയിൽ കറക്കം, തക്കം കിട്ടിയാൽ മോഷണം ; പെട്രോൾ പമ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ ഭാര്യയും...

രാത്രിയിൽ കറക്കം, തക്കം കിട്ടിയാൽ മോഷണം ; പെട്രോൾ പമ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ ഭാര്യയും ഭർത്താവും അറസ്റ്റിൽ

chanakya news
-Advertisements-

എറണാകുളം : ചെറായിയിൽ പെട്രോൾ പമ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. തൃശൂർ സ്വദേശികളായ ജോസ്‌ന മാത്യു (22) ഭർത്താവ് റിയാദ് (22) എന്നിവരാണ് അറസ്റ്റിലായത്. ചെറായിയിൽ പ്രവർത്തിക്കുന്ന രംഭ ഫ്യുവൽസ് എന്ന പമ്പ് കുത്തി തുറന്ന് ഒന്നര ലക്ഷത്തോളം രൂപ മോഷ്ടിച്ച സംഭവത്തിലാണ് ഇരുവരും അറസ്റ്റിലായത്.

മോഷണത്തിന് ശേഷം ആലുവ അത്താണിയിലെ ലോഡ്ജിൽ താമസിച്ച് വരുന്നതിനിടയിലാണ് ഇരുവരും അറസ്റ്റിലായത്. മുനമ്പം പൊലീസാണ് പ്രതികളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മോഷണം നടത്തിയവരിൽ ഒരാൾ സ്ത്രീ ആണെന്ന് പോലീസ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞിരുന്നു.

അറസ്റ്റിലായ പ്രതികളിൽ നിന്നും പമ്പ് കുത്തി തുറക്കാൻ ഉപയോഗിച്ച ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു. കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി റിയാദിനെതിരെ തൃശൂർ എറണാകുളം ജില്ലകളിലായി നിരവധി മോഷണകേസുകൾ ഉള്ളതായി പോലീസ് അറിയിച്ചു. ഇയാൾ നേരത്തെയും സമാനമായ രീതിയിൽ മോഷണം നാടത്തിയതായും പോലീസ് പറയുന്നു.

-Advertisements-