Wednesday, April 24, 2024
-Advertisements-
KERALA NEWSരാഹുൽ ഗാന്ധിയുടെ ഓഫീസിൽ അതിക്രമിച്ച് കയറി എസ്എഫ്ഐ പ്രവർത്തകർ വാഴ നട്ടു

രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അതിക്രമിച്ച് കയറി എസ്എഫ്ഐ പ്രവർത്തകർ വാഴ നട്ടു

chanakya news
-Advertisements-

വയനാട് : ബഫർസോൺ വിഷയത്തിൽ രാഹുൽഗാന്ധി നിശബ്ദത വെടിയണമെന്ന് ആവിശ്യപ്പെട്ട് കൽപ്പറ്റയിലെ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. രാഹുൽ ഗാന്ധിയുടെ ഓഫിസിൽ ഇരച്ച് കയറിയ എസ്എഫ്ഐ പ്രവർത്തകർ ഓഫീസ് തകർത്തു.

ഓഫീസ് ജീവനക്കാരെ മർദ്ധിച്ച എസ്എഫ്ഐ പ്രവർത്തകർ ഓഫീസിലെ കസേരകളും മറ്റു വസ്തുക്കളും തകർത്തു. എസ്എഫ്ഐ ഗുണ്ടായിസമാണ് നടന്നതെന്ന് കോൺഗ്രസ്സ് നേതാവ് ടി സിദ്ദിഖ് പറഞ്ഞു. ഓഫിസിൽ അതിക്രമിച്ച് കയറിയ എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ കസേരയ്ക്ക് പിറകിൽ വാഴ നാട്ടു.

ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും,സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ അവസ്ഥ എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും കോൺഗ്രസ്സ് നേതാവ് ടി സിദിഖ് ആവശ്യപെട്ടു.

-Advertisements-