Tuesday, April 16, 2024
-Advertisements-
KERALA NEWSറാന്നിയിലെ കുടുംബം സഞ്ചരിച്ച റൂട്ട്മാപ്പ് പുറത്തുവിട്ടു: ഈ റൂട്ടിൽ സഞ്ചരിച്ചവർ ജില്ലാ ഭരണകൂടത്തെ അറിയിക്കാൻ നിർദേശം

റാന്നിയിലെ കുടുംബം സഞ്ചരിച്ച റൂട്ട്മാപ്പ് പുറത്തുവിട്ടു: ഈ റൂട്ടിൽ സഞ്ചരിച്ചവർ ജില്ലാ ഭരണകൂടത്തെ അറിയിക്കാൻ നിർദേശം

chanakya news
-Advertisements-

ഇറ്റലിയിൽ നിന്നെത്തിയ റാന്നിയിലെ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു പത്തനംതിട്ട ജില്ലാ ഭരണകൂടം. ജില്ലയിൽ കൊറോണ വൈറസ് സ്ഥിതീകരിച്ച അഞ്ചു പേരും സഞ്ചരിച്ച സ്ഥലങ്ങളും അവർ എവിടെയൊക്കെ പോയി എന്നുള്ള കാര്യങ്ങളും ചൂണ്ടികാട്ടിയാണ് ജില്ലാ ഭരണകൂടം റൂട്ട് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതുവഴി സഞ്ചരിച്ചിട്ടുള്ളവർ ഉണ്ടെങ്കിൽ അവർ ജില്ലാ ഭരണകൂടത്ത അറിയിക്കണം.

പത്തനംതിട്ട ജില്ലയിൽ കോവിഡ് 19 ബാധിച്ചുവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ഒരു കരണവെച്ചാലും പുറത്തിറങ്ങുകയോ ആളുകളുമായി സമ്പർക്കം പുലർത്തുകയോ ചെയ്യരുതെന്നും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും കർശന നിർദേശമുണ്ട്. ജില്ലയിൽ 773 പേർ നിലവിൽ നിരീക്ഷണത്തിലാണ്. ഇവർ ഇറ്റലിയിൽ നിന്നും എത്തിയ റാന്നിയിലെ കുടുംബവുമായി അടുത്തു സമ്പർക്കം പുലർത്തിയവർ ഉൾപെടെയുള്ള ആളുകളാണ്. കൂടാതെ കഴിഞ്ഞ ദിവസം പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ നിന്നും നിരീക്ഷണത്തിലിരിക്കെ ചാടിപോയ യുവാവിനെതിരെ നടപടി കൈക്കൊള്ളുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. വൈറസ് പടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ജാഗ്രതയിലാണ്.

-Advertisements-