Thursday, April 25, 2024
-Advertisements-
KERALA NEWSഎന്തും വിളിച്ച് പറയാമെന്ന് കരുതരുത് ; റാലി നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കോടതി

എന്തും വിളിച്ച് പറയാമെന്ന് കരുതരുത് ; റാലി നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കോടതി

chanakya news
-Advertisements-

കൊച്ചി : ഹൈന്ദവ ക്രിസ്ത്യൻ മത വിശ്വാസികളെ ലക്ഷ്യംവെച്ച് പോപുലർഫ്രണ്ട്‌ നടത്തിയ വിദ്വേഷ മുദ്രവാക്യം വിളിക്കെതിരെ നടപടിയെടുക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതി. സംഭവം ദൗർഭാഗ്യകരമാണെന്നും റാലിയിൽ എന്തും വിളിച്ച് പറയാൻ പറ്റില്ലെന്ന് വ്യക്തമാക്കി റാലി നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിൽ ഉയർന്ന വിദ്വേഷ പ്രസംഗത്തിനെതിരെ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം.

അവിലും മലരും വാങ്ങി വെയ്ക്കാനും കുന്തിരിക്കം വാങ്ങി വെയ്ക്കാനും പറയുന്ന മുദ്രാവാക്യം ഹൈന്ദവ ക്രിസ്ത്യൻ വിശ്വാസികൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും വിദ്വേഷമാണെന്നും ചൂണ്ടിക്കാട്ടി സംഘപരിവാർ രംഗത്തെത്തിയതോടെയാണ് പോപുലർഫ്രണ്ട്‌ റാലി വിവാദമായത്. തുടർന്ന് പോലീസ് സംഘടകർക്കെതിരെ കേസെടുക്കുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അതേസമയം റാലിയിൽ വിദ്വേഷ മുദ്രാവാക്യം ഉയർത്തിയ വിദ്യാർത്ഥിയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. എന്നാൽ പള്ളുരുത്തി സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയായാണെന്ന് പോലീസ് അറിയിച്ചു. കൂടാതെ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് കോടതിയെ അറിയിച്ചു.

-Advertisements-