Wednesday, April 24, 2024
-Advertisements-
KERALA NEWSറിപ്പബ്ലിക് ദിന പരേഡിലെ മികച്ച ടാബ്ലോയ്ക്കുള്ള പുരസ്കാരം ആസാം നേടി

റിപ്പബ്ലിക് ദിന പരേഡിലെ മികച്ച ടാബ്ലോയ്ക്കുള്ള പുരസ്കാരം ആസാം നേടി

chanakya news
-Advertisements-

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിന് ഭാഗമായി നടന്ന ടാബ്ലോ മത്സരത്തിൽ മികച്ച ടാബ്ലോക്കുള്ള പുരസ്കാരം അസാം നേടി. കരകൗശലവും സാംസ്കാരികവും അടിസ്ഥാനമാക്കിയുള്ളതായിരുന്നു ആസാമിലെ ടാബ്ലോ. രണ്ടാം സമ്മാനം നേടിയത് ഒറീസയും ഉത്തർപ്രദേശുമാണ്. ഒറീസയുടെ ലിംഗരാജ ക്ഷേത്രവും, ഉത്തർപ്രദേശിൽ നിന്നും സർവ്വ ധർമ്മ സംഘത്തിന്റെ ആത്മാവും പ്രദർശിപ്പിച്ചിരുന്നു. ഇവ രണ്ടുമാണ് രണ്ടാം സ്ഥാനത്തെത്തിയത്.

ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി പതിനാറോളം ടാബ്ലോ പ്രദർശിപ്പിച്ചിരുന്നു. കാശ്മീർ മുതൽ കന്യാകുമാരി വരെ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പൂക്കളിലൂടെ പ്രദർശിപ്പിച്ചതിന് പ്രത്യേക അവാർഡ് നൽകി. കൂടാതെ മികച്ച സാംസ്കാരിക പ്രകടനത്തിന് ഡൽഹിയിലെ സർവ്വോദയ കന്യാ വിദ്യാലയത്തിലെ കുട്ടികൾക്ക് പുരസ്കാരം ലഭിച്ചു.

-Advertisements-