Saturday, April 20, 2024
-Advertisements-
KERALA NEWSലക്ഷദ്വീപിൽ നടക്കുന്നത് കാവി വൽക്കരണം ; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

ലക്ഷദ്വീപിൽ നടക്കുന്നത് കാവി വൽക്കരണം ; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

chanakya news
-Advertisements-

തിരുവനന്തപുരം : ലക്ഷദ്വീപിൽ കാവി വൽക്കരണം നടത്തുകയാണെന്നും ദ്വീപ് അഡ്മിനിസ്ട്രേറ്റിനെ തിരികെ വിളിക്കണമെന്നും ആവിശ്യപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷവും പ്രമേയത്തെ പിൻതാങ്ങി. കേന്ദ്രസർക്കാർ എത്രയും പെട്ടെന്ന് ലക്ഷദ്വീപ് വിഷയത്തിൽ ഇടപെടണമെന്നും പ്രമേയത്തിൽ ആവിശ്യപെടുന്നു. ലക്ഷദ്വീപ് സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പ്രമേയത്തിൽ ആവശ്യപെട്ടു.

ലക്ഷദ്വീപിൽ നടക്കുന്നത് സ്വേച്ഛാധിപത്യ ഭരണമാണെന്നും അഡ്മിനിസ്‌ട്രേറ്റീവിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും പ്രമേയത്തിൽ പറയുന്നു. കോർപറേറ്റുകൾക്ക് വേണ്ടിയാണ് അഡ്മിനിസ്‌ട്രേറ്റീവ് നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതെന്നും പ്രമേയം പറയുന്നു. ഉടൻ ദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററെ പദവിയിൽ മാറ്റണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

ദ്വീപിലെ മരങ്ങൾക്ക് കാവി പൂശുന്നത് കാവിവൽക്കരണത്തിന്റെ ഭാഗമാണെന്നും. ദ്വീപിലെ സമാധാനാന്തരീക്ഷം തകർത്ത് സംഘ്പരിവാർ അജണ്ടയുടെ പരീക്ഷണ ശാലയാക്കാനാണ് നീക്കമെന്നും പ്രേമയത്തിൽ പറയുന്നു.

-Advertisements-