Tuesday, April 23, 2024
-Advertisements-
ENTERTAINMENTലച്ചൂന് പിറകെ ഉപ്പും മുളകിൽ നിന്നും മുടിയനും പിന്മാറി ; സീരിയൽ പ്രതിസന്ധിയിൽ ?

ലച്ചൂന് പിറകെ ഉപ്പും മുളകിൽ നിന്നും മുടിയനും പിന്മാറി ; സീരിയൽ പ്രതിസന്ധിയിൽ ?

chanakya news
-Advertisements-

ഫ്‌ളവേഴ്‌സ് ടീവി സംപ്രേഷണം ചെയ്യുന്ന പരമ്പരയാണ് ഉപ്പും മുളകും. ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിക്കുന്ന പരമ്പരയിൽ ഓരോ കഥാപാത്രങ്ങൾക്കും ആരാധകരുണ്ട്. ലോക്ക് ഡൌൺ കാരണം ഇടയ്ക്ക് പരമ്പര മുടങ്ങിയിരുന്നു എങ്കിലും ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇപ്പോൾ. എന്നാൽ കുടുംബത്തിലെ ഒരു അംഗമായ ലച്ചു എന്നാ ജൂഹി പരമ്പരയിൽ നിന്നും പിന്മാറിയത് ഉപ്പും മുളകിനെ ബാധിച്ചിട്ടുണ്ട്.

പരമ്പരയിൽ നിന്നും പോയ ജൂഹി തിരിച്ചുവരുമെന്ന് ചില വാർത്തകൾ വന്നെങ്കിലും ഇനി ഉപ്പും മുളകിലേക്ക് ഇല്ലെന്ന് ജൂഹി തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ലച്ചു പോയതിന് പിന്നാലെ പരമ്പരയിൽ നിന്നും മുടിയനും പോകുന്നു എന്നാണ് വാർത്തകൾ പുറത്തുവരുന്നത്. എന്നാൽ പരമ്പരയിൽ ലോക്ക് ഡൗണിന് ശേഷം വന്ന പൂജ എന്ന കഥാപാത്രവും പരമ്പരയിൽ നിന്നും പിന്മാറിയതയാണ് സൂചന.

ലച്ചുവിന് പകരം വന്ന പൂജയ്ക്ക് ഒരുപാട് വിമർശനങ്ങളും കേട്ടിരുന്നു. പരമ്പരയുടെ നിലവാരത്തെ തന്നെ ബാധിക്കുന്നുവെന്നും അതിനാൽ പൂജയുടെ കഥാപാത്രം അവതരിപ്പിക്കുന്ന അശ്വതി നായരെ പരമ്പരയിൽ നിന്നും പുറത്താക്കണമെന്ന് ആവിശ്യം ഉയർന്നിരുന്നു അതിനോടപ്പം തന്നെ ലെച്ചുവിനെ തിരികെ കൊണ്ട് വരാനും ആരാധകർ ആവിശ്യപെടുന്നുണ്ട്.

-Advertisements-