Wednesday, April 24, 2024
-Advertisements-
KERALA NEWSലതാ മങ്കേഷ്കറുടെ സംസ്കര ചടങ്ങുകൾ വൈകിട്ട് ആറരയോടെ മുംബൈ ശിവാജി പാർക്കിൽ ; പ്രധാനമന്ത്രി നരേന്ദ്രമോദി...

ലതാ മങ്കേഷ്കറുടെ സംസ്കര ചടങ്ങുകൾ വൈകിട്ട് ആറരയോടെ മുംബൈ ശിവാജി പാർക്കിൽ ; പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

chanakya news
-Advertisements-

മുംബൈ : ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്കറുടെ സംസ്കര ചടങ്ങുകൾ വൈകിട്ട് ആറരയോടെ മുംബൈ ശിവാജി പാർക്കിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, മഹാരാഷ്ട മുഖ്യമന്ത്രി ഉൾപ്പടെ മറ്റ് രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്നും ലത മങ്കേഷ്കറുടെ ഭൗദീക ശരീരം സ്വവസതിയിലെത്തിച്ചു. നിരവധിയാളുകൾ ലതാ മങ്കേഷ്കറിന് അന്തിമോപചാരമർപ്പിക്കാൻ വസതിയിലെത്തി.

കോവിഡ് ബാധിച്ചതിന് പിന്നാലെ ന്യുമോണിയ ബാധിച്ച ലത മങ്കേഷ്‌കർ ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്. കോവിഡ് മുക്തമായി ആരോഗ്യസ്ഥിതി മെച്ചെപ്പെട്ട് നിരീക്ഷണത്തിൽ കഴിയവേ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ പുരോഗമിക്കവെയാണ് മരണം സംഭവിച്ചത്.

ലതാ മങ്കേഷ്കറിന്റെ വിയോഗത്തിൽ രാജ്യത്ത് രണ്ട് ദിവസം ദേശിയ ദുഃഖാചരണം പ്രഖ്യാപിച്ചു. ലത മങ്കേഷ്‌കരോടുള്ള ആധാര സൂചകമായി ദേശിയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തി കെട്ടാൻ കേന്ദ്രസർക്കാർ നിർദേശിച്ചു.

-Advertisements-