Saturday, April 20, 2024
-Advertisements-
ENTERTAINMENTലളിതാംബിക അന്തർജനം ഒരു കതകൃത കു-ണ്ടിയാണ്; ഉത്തരക്കടലാസ് വായിച്ച അധ്യാപകൻ ഞെട്ടി

ലളിതാംബിക അന്തർജനം ഒരു കതകൃത കു-ണ്ടിയാണ്; ഉത്തരക്കടലാസ് വായിച്ച അധ്യാപകൻ ഞെട്ടി

chanakya news
-Advertisements-

പരീക്ഷയുടെ മൂല്യനിർണ്ണയ ക്യാമ്പിൽ മലയാളം ഒന്നാം വാർഷ പേപ്പർ നോക്കുകയായിരുന്ന ടീച്ചർ പേപ്പറിലെ ഒരു വാചകം കണ്ട് ഞെട്ടിപോയി. കതകൃത കു-ണ്ടി എന്നുള്ള ഒരു വാചകമായിരുന്നു ശ്രദ്ധയിൽപെട്ടത്. കാര്യം നല്ലരീതിയിലുള്ള കൈയ്യക്ഷരമായിരുന്നു ആ കുട്ടിയുടേതെന്നു ടീച്ചർ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ കുറെ മനസിരുത്തി വായിച്ചപ്പോളാണ് തനിക്ക് ഈ വാചകം കിട്ടിയത്. ഈ രസകരമായ അനുഭവ കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. എന്നാൽ മൂല്യനിർണ്ണയം നടത്തിയ ടീച്ചറുടെ പേരോ കാര്യങ്ങളോ ഒന്നും തന്നെ ഈ കുറിപ്പ് എഴുതിയയാൾ അതിൽ പ്രതിപാദിച്ചിട്ടില്ല. ഈ രസകരമായ സംഭവത്തെ ആസ്പദമാക്കി എഴുതിയ കുറിപ്പ് വായിക്കാം…

കതകൃത കു-ണ്ടി, കായംകുളം വാല്യുവേഷൻ ക്യാമ്പിൽ, മലയാളം ഒന്നാം വർഷപേപ്പറിൽ തല പൂഴ്ത്തിയിരുന്നു മൂല്യനിർണ്ണയം ചെയ്യുമ്പോൾ, എന്റെ മുമ്പിൽ വൃത്തിയായി എഴുതിയ ഒരു പേപ്പർ എത്തി.അത്യാർത്തിയോടെ അത് ചിക്കിച്ചികഞ്ഞപ്പോൾ ഒരു വാക്ക് പേപ്പറിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണു.’ലളിതാംബിക അന്തർജ്ജനം ഒരു കതകൃത കു-ണ്ടിയാണ്’. എന്റെ വാർദ്ധക്യം ഒന്നു പകച്ചു. ന്യൂ ജനറേഷനാണ് ഞാൻ അറിയാത്ത എന്തെല്ലാം അവർ അറിയുന്നു. എന്തെങ്കിലും കാണും. എനിക്കറിയാത്ത ഇക്കാര്യത്തിന് എന്ത് മുല്യമാണ് നിർണ്ണയിക്കേണ്ടത്. ഒക്കും പോലെ ഒരു മൂല്യം നിർണ്ണയിച്ച് അടുത്ത ഉത്തരത്തിലേക്ക് പോയി.ദാ കിടക്കുന്നു! ബാലചന്ദ്രൻ ചുള്ളിക്കാടും കതകൃത കു-ണ്ടിയാണ്. ദൈവമേ! എന്നെ പഠിപ്പിച്ചവരൊന്നും ഇതു പറഞ്ഞില്ലല്ലോ, ഞാനും ഒന്നും ശ്രദ്ധിച്ചില്ലല്ലോ. ആരും ഇതിൽ ഗവേഷണവും നടത്തിയില്ലല്ലോ എന്നിട്ടും ഈ കുട്ടി ഇതെങ്ങനെ…? ഞാൻ പെട്ടു. അടുത്ത ഉത്തരം, വൈലോപ്പിള്ളിയും കതകൃത കു-ണ്ടിയാണ്.

ഞാൻ പിന്നെയും പിന്നെയും പകച്ചു. ആക്രാന്തത്തോടെ പേജുകൾ മറിച്ചു… ടി.പി.രാജീവനും കെ പി രാമനുണ്ണിയും വേങ്ങയിൽ കുഞ്ഞിരാമൻ നായനാരും കതകൃത കു-ണ്ടികൾ തന്നെ .ദൈവമേ ഇതൊക്കെ എപ്പോൾ സംഭവിച്ചു! ഞാനൊന്നുമറിഞ്ഞില്ലല്ലോ. മലയാളത്തിലെ എല്ലാ എഴുത്തുകാരും കതകൃത കു-ണ്ടികളോ. ഇതൊന്നുമറിയാത്ത ഞാൻ ഇനി ഈ പണിക്ക് ഇരുന്നിട്ട് എന്തു കാര്യം.! എനിക്ക് മലയാള സാഹിത്യത്തിലെ മാറ്റങ്ങൾ ഒന്നും അറിയില്ല. എഴുത്തുകാരെല്ലാം കതകൃത കു-ണ്ടി കളായത് ഞാൻ അറിഞ്ഞില്ല. ഇനി ഈ പണി തുടർന്നാൽ നാലാമച്ഛനു മാത്രമല്ല ആ സർവ്വ അച്ഛനും അമ്മയ്ക്കും നാട്ടുകാർക്കും അപമാനമാണ്. ഞാൻ ആയുധം വച്ച് എഴുനേറ്റു. എന്റെ മുഖത്ത് വിഷാദത്തിന്റെ നിഴൽപ്പാട് കണ്ട് ഗീത ടീച്ചർ കാര്യം തിരക്കി.പ്രായവും അനുഭവവും ഇത്തിരി കൂടുതലുള്ള ടീച്ചർക്ക് പേപ്പർ നൽകി ഞാൻ കൈയിൽ മുഖം താങ്ങിയിരുന്നു. വേറേ പണി ഉള്ളതു കൊണ്ട് ഗവേഷണം വേണ്ടെന്ന് വച്ച് ഇത്ര കാലം പിടിച്ചു നിന്ന ടീച്ചർ അലറി വിളിച്ചു ‘യുറേക്കാ യുറേക്കാ’ ലളിതാംബിക അന്തർജ്ജനം കഥാകൃത്തുകൂടിയാണ്. എഴുതിയത് ആരെന്നു അറിയില്ല അറിയാമെങ്കിൽ പേരു മെൻഷൻ ചെയ്യാം

-Advertisements-