Wednesday, April 24, 2024
-Advertisements-
KERALA NEWSലിംഗ നീതി ഉറപ്പാക്കാൻ ആയിരുന്നെങ്കിൽ പുരുഷന്റെ വിവാഹ പ്രായം കുറച്ചാൽ മതി ; വൃന്ദ കാരാട്ട്

ലിംഗ നീതി ഉറപ്പാക്കാൻ ആയിരുന്നെങ്കിൽ പുരുഷന്റെ വിവാഹ പ്രായം കുറച്ചാൽ മതി ; വൃന്ദ കാരാട്ട്

chanakya news
-Advertisements-

ന്യുഡൽഹി : പെൺകുട്ടികളുടെ വിവാഹ പ്രായം 18 വയസിൽ നിന്ന് 21 വയസാക്കിയ തീരുമാനം കേന്ദ്രസർക്കാരിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന് സിപിഎം നേതാവ് വൃന്ദാകാരാട്ടും സിപിഐ നേതാവ് ആനി രാജയും. ലിംഗ നീതി ഉറപ്പാക്കാൻ ആയിരുന്നെങ്കിൽ പുരുഷന്റെ വിവാഹ പ്രായം കുറച്ചാൽ മതിയായിരുന്നെന്നും വൃന്ദാകാരാട്ട് പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ ഈ നീക്കം പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടാണെന്നും ലിംഗ തുല്യതയ്ക്ക് പുരുഷന്റെ വിവാഹ പ്രായം കുറയ്ക്കാൻ കഴിയില്ലേ എന്ന് ആനിരാജ ചോദിച്ചു. പോഷകാഹാരങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളുമാണ് ആദ്യം ഉറപ്പാകേണ്ടതെന്നും ആനി രാജ പറഞ്ഞു.

അതേസമയം പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിലൂടെ ഏകികൃത സിവിൽകോഡ് നടപ്പിലാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. വിഷയവുമായി ബന്ധപ്പെട്ട് മുസ്‌ലിം വ്യക്തി നിയമത്തിന്മേലുള്ള കടന്ന് കയറ്റം ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് എംപിമാർ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.

-Advertisements-