Friday, March 29, 2024
-Advertisements-
ENTERTAINMENTലോകമാകെയും കോടികോടികൾ നെഞ്ചിലേറ്റും താരം ; മമ്മുട്ടിയുടെ പിറന്നാളിന് നാദിര്ഷയുടെ വരികൾ

ലോകമാകെയും കോടികോടികൾ നെഞ്ചിലേറ്റും താരം ; മമ്മുട്ടിയുടെ പിറന്നാളിന് നാദിര്ഷയുടെ വരികൾ

chanakya news
-Advertisements-

ഇന്ത്യൻ സിനിമയുടെ തന്നെ മുഖമായി മാറിയ താര രാജാവാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിനോട് അനുബന്ധിച്ച് നിരവധി താരങ്ങളാണ് ആശംസകളുമായി എത്താൻ ഇരിക്കുന്നത്. നാളെ പിറന്നാൾ ദിനം ആഘോഷിക്കുന്ന മമ്മൂട്ടിയ്ക്ക് നാദിർഷയും കൂട്ടരും ചേർന്ന് ഒരുക്കിയ ഒരു ഗാനമാണ് സമ്മാനിച്ചിരിക്കുന്നത്. സന്തോഷ്‌ വർമ്മ എഴുതിയ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് നാദിർഷയാണ്.

അഫസൽ പാടുന്ന ഗാനം രമേഷ് പിഷാരടി, അജയ് വാസുദേവ്, ഡിക്സൺ, ബാദുഷ തുടങ്ങിവർ ചേർന്നാണ് ഗാനം ഒരുകിയിരിക്കുന്നത്. ഇന്ന് യൂട്യൂബിൽ റിലീസായ ഗാനത്തിലെ ദൃശ്യങ്ങൾ മമ്മൂട്ടിയുടെ പല സിനിമകളിലെ രംഗങ്ങൾ ചേർത്തൊരുക്കിയാണ്. മമ്മൂട്ടിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ചു ലോകത്തെ മുഴുവൻ മമ്മൂട്ടി ആരാധകർക്ക് വേണ്ടി ഗാനം സമർപ്പിക്കുന്നു എന്നാണ് വീഡിയോയുടെ ടൈറ്റിൽ കൊടുത്തിരുക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഗാനം യൂട്യൂബിൽ വൈറലായി മാറുന്നത്.

-Advertisements-