Friday, March 29, 2024
-Advertisements-
INTERNATIONAL NEWSലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ചൈനയെ മറികടന്നു ഇന്ത്യ വരുന്നു: നിർണ്ണായക തീരുമാനം യോഗത്തിൽ

ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ചൈനയെ മറികടന്നു ഇന്ത്യ വരുന്നു: നിർണ്ണായക തീരുമാനം യോഗത്തിൽ

chanakya news
-Advertisements-

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുടെ പ്രവർത്തന മികവ് കണ്ട് ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് വരുമെന്ന് സൂചന. ലോകാരോഗ്യ സംഘടനയുടെ വാർഷിക യോഗത്തിലാണ് ഇത് സംബന്ധിച്ച് ഉളള കാര്യം ചർച്ചയാകുന്നത്. ഇതിന്റെ ഭാഗമായുള്ള വെർച്വൽ മീറ്റിംഗ് മെയ് 18-19 തീയതികളിലായാണ് നടക്കുന്നത്. മെയ് 22 നടക്കുന്ന എക്സിക്യൂട്ടീവ് ബോർഡ് അംഗ മീറ്റിങ്ങിൽ ഇത് സംബന്ധിച്ച് ഉള്ള തിരഞ്ഞെടുപ്പ് നടക്കും. എക്സിക്യൂട്ടീവ് ബോർഡ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് ജപ്പാനെ തള്ളി ഇന്ത്യ പ്രതിനിധിയായി എത്തും.

യുഎൻ രക്ഷാ സമിതിയുടെ കൊറോണ പ്രമേയത്തിൽ ലോകാരോഗ്യ സംഘടനായുടെ പേര് പോലും വരാൻ പാടില്ലെന്നുള്ള നിലപാടുമായി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ചൈന ഇതിനെതിരെ രംഗത്തെത്തിയതോടെ ആഗോള തലത്തിൽ വെടിനിർത്തൽ പ്രഖ്യാപനത്തിനും കൊറോണ പ്രതിരോധത്തിനും തയ്യാറാക്കിയ പ്രമേയം ഇപ്പോൾ കുരുക്കിൽ ആയിരിക്കുകയാണ്. ചൈനയ്‌ക്കെതിരെ പൊരുതാൻ അമേരിക്ക ഇന്ത്യയുടെ സഹായം തേടിയിട്ടുമുണ്ട്. ചൈന ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ അമേരിക്ക തള്ളിയിരിക്കുകയാണ്. ഇതോടെ യു എൻ രക്ഷാസമിതി അംഗങ്ങൾ ആറ് ആഴ്ചത്തെ ശ്രമം കൊണ്ട് തയ്യാറാക്കിയ പ്രമേയം കഴിഞ്ഞ വെള്ളിയാഴ്ചയും വോട്ടിനായി ഇടാൻ സാധിച്ചിട്ടുമില്ല.

-Advertisements-