Friday, April 19, 2024
-Advertisements-
KERALA NEWSലോക്ക് ഡൗണിൽ റെക്കോർഡ് നേട്ടവുമായി ജൻ ഔഷധി: ഏപ്രിൽ മാസം കേരളത്തിൽ വിറ്റത് 9 കോടി...

ലോക്ക് ഡൗണിൽ റെക്കോർഡ് നേട്ടവുമായി ജൻ ഔഷധി: ഏപ്രിൽ മാസം കേരളത്തിൽ വിറ്റത് 9 കോടി യുടെ മരുന്നുകൾ

chanakya news
-Advertisements-

ലോക്ക് ഡൗൺ സമയത്ത് ററെക്കോർഡ് നേട്ടവുമായി പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം. ഏപ്രിൽ മാസം മാത്രം രാജ്യത്ത് 52 കോടിയുടെ മരുന്ന് വിൽപന്ന ജൻ ഔഷധി കേന്ദ്രത്തിലൂടെ നടന്നു. ഇതിൽ 9 കോടി രൂപയുടെ vവില്പന നടന്നത് കേരളത്തിലാണ്. 70 ശതമാനം വിലക്കുറവിൽ ലഭിക്കുന്ന ജനറിക്ക് മരുന്ന് ജനങ്ങൾക്ക് വൻ ലാഭനേട്ടമുണ്ടാക്കുന്നുവെന്നുള്ളതും ശ്രദ്ധേയമാണ്. കൊറോണ സമയത്ത് രാജ്യത്ത് അവശ്യ മരുന്നുകൾക്ക് ക്ഷാമം ഉണ്ടാകരുതെന്നുള്ള നിർദേശം കേന്ദ്ര രാസവസ്തു, രാസവളം മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ബ്യുറോ ഓഫ് ഫാർമ നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് വേണ്ടുന്ന ആവിശ്യ മരുന്നുകളുടെ ഉത്പാദനവും കൂട്ടുകയുണ്ടായി. ഇൻസുലിൻ അടക്കമുള്ള മരുന്നുകൾക്ക് ജൻ ഔഷധി കേന്ദ്രങ്ങളിൽ ലോക്ക് ഡൗൺ വേളയിൽ ക്ഷാമമുണ്ടായില്ല എന്നുള്ളതും ശ്രദ്ധേയമാണ്. കേരളത്തിലേക്ക് ആവശ്യമായ മരുന്നുകൾ എത്തിച്ചത് എയർലിഫ്റ്റ് വഴിയാണ്. കൊറോണ വൈറസ് മൂലം സാധാരണ നടക്കുന്നതിനേക്കാൾ മൂന്നിരട്ടിയോളം കച്ചവടമാണ് ജൻ ഔഷധി കേന്ദ്രങ്ങളിൽ നടന്നത്.

-Advertisements-