Wednesday, April 24, 2024
-Advertisements-
NATIONAL NEWSലോക്ക് ഡൗൺ: ഇളവ് വരുത്തിയാലും മതപരമായ ചടങ്ങുകളോ പരിപാടികളോ പാടില്ലെന്ന് മുന്നറിയിപ്പ്

ലോക്ക് ഡൗൺ: ഇളവ് വരുത്തിയാലും മതപരമായ ചടങ്ങുകളോ പരിപാടികളോ പാടില്ലെന്ന് മുന്നറിയിപ്പ്

chanakya news
-Advertisements-

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിൽ ഏപ്രിൽ 14 നു ശേഷം ഇളവ് വരുത്തിയാലും മതപരമായ ചടങ്ങുകളോ ഘോഷയാത്രകളോ ഒന്നും തന്നെ സംഘടിപ്പിക്കാൻ പാടില്ലെന്ന് കേന്ദ്രസർക്കാർ നിർദേശം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം മാർച്ച്‌ 24, 25, 26 തീയതികളിലും ഏപ്രിൽ 2, 3 തീയതികളിലും പുറത്തിറക്കിയ മാർഗ്ഗനിർദേശങ്ങളിൽ ഇക്കാര്യങ്ങൾ ചൂണ്ടികാട്ടിയിരുന്നു. കൂടാതെ ക്രമസമാധാനം നിലനിർത്താനുള്ള എല്ലാവിധ മുൻകരുതലുകളും സ്വീകരിക്കണം.

സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പ്രചരണം നടത്തുകയോ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ നടപടി ഉണ്ടാകുകയും ജാഗ്രത പാലിക്കുകയും വേണം. കൂടാതെ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിക്കുകയോ ആരോഗ്യ പ്രവർത്തകരുടെയോ പോലീസിന്റെയോ കൃത്യനിർവഹണം തടസപ്പെടുത്തിയാൽ ശക്തമായ നടപടിയും കൈക്കൊള്ളുന്നതായിരിക്കും.

-Advertisements-