Tuesday, April 16, 2024
-Advertisements-
NATIONAL NEWSലോക്ക് ഡൗൺ കാരണം ഭാര്യയ്ക്ക് വീട്ടിലേക്ക് തിരികെ വരാനായില്ല: ഭർത്താവ് മുൻകാമുകിയെ വിവാഹം കഴിച്ചു; ഒടുവില്‍...

ലോക്ക് ഡൗൺ കാരണം ഭാര്യയ്ക്ക് വീട്ടിലേക്ക് തിരികെ വരാനായില്ല: ഭർത്താവ് മുൻകാമുകിയെ വിവാഹം കഴിച്ചു; ഒടുവില്‍ പോലീസ്കേസെടുത്തു

chanakya news
-Advertisements-

കൊറോണ വൈറസ് പടരുന്നത് മൂലം പലരും പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. പലരുടെയും നിശ്ചയിച്ച വിവാഹം പോലും ഒന്നും രണ്ടും തവണ മാറ്റേണ്ടിയും വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ വ്യത്യസ്തമായ ഒരു സംഭവമാണ് ബിഹാറിൽ നടന്നിരിക്കുന്നത്. ഭാര്യ തന്റെ മാതാപിതാക്കളെ കാണാനായി വീട്ടിലേക്ക് പോയപ്പോൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് വരാനായില്ല. തുടർന്ന് ദേഷ്യത്തിൽ ഭർത്താവ് തന്റെ മുൻകാമുകിയെ വിവാഹം കഴിക്കുകയായിരുന്നു.

ബിഹാറിലെ പാലിഗഞ്ചിലാണ് ഇത്തരമൊരു സംഭവം നടന്നത്. ധബിഹാറിലേ ധീരജ് കുമാറിന്റെ ഭാര്യയാണ് ലോക്ക് ഡൗണിനു മുൻപ് തന്റെ വീട്ടിലേക്ക് പോയത്. ഭാര്യയോട് എങ്ങനെയെങ്കിലും തന്റെ വീട്ടിലേക്ക് തിരിച്ചെത്തണമെന്നു ധീരജ് നിര്ബന്ധിച്ചിരുന്നു. എന്നാൽ 21 ദിവസത്തെ ലോക്ക് ഡൗൺ കഴിഞ്ഞ ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോകാമെന്നുള്ള കണക്കുകൂട്ടലിൽ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. എന്നാൽ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയതോടെ തിരികെ പോകാൻ പറ്റാത്ത സാഹചര്യമായി പോയി.

തുടർന്ന് ഭാര്യയോടും അവരുടെ വീടുകാരോടും ദേഷ്യം തോന്നിയ ധീരജ് തന്റെ മുന്കാമുകിയെ വിവാഹം കഴിക്കുകയായിരുന്നു. തുടർന്ന് ധീരജിന്റെ ആദ്യഭാര്യ ഇക്കാര്യം സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ വിശ്വാസ വഞ്ചന കുറ്റം ചൂണ്ടികാണിച്ചു കേസ് കൊടുക്കുകയായിരുന്നു. തുടർന്ന് പോലീസ് ധീരജിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു

-Advertisements-