Friday, March 29, 2024
-Advertisements-
NATIONAL NEWSലോക്ക് ഡൗൺ കാലത്ത് ദേശീയപാതയുടെ നിർമ്മാണം തുടങ്ങാൻ ആലോചനയുമായി കേന്ദ്രസർക്കാർ

ലോക്ക് ഡൗൺ കാലത്ത് ദേശീയപാതയുടെ നിർമ്മാണം തുടങ്ങാൻ ആലോചനയുമായി കേന്ദ്രസർക്കാർ

chanakya news
-Advertisements-

ഡൽഹി: ലോക്ക് ഡൗൺ കാലത്തെ ഗുണപ്രദമാക്കാനുള്ള ശ്രമവുമായി കേന്ദ്രസർക്കാർ. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ദേശീയപാതയുടെ നിർമ്മാണം തുടരുന്നത് സംബന്ധിച്ച് ഉള്ള ആലോചനയിലാണ് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി. കുടിയേറ്റ തൊഴിലാളികൾക്ക് ഇതിലൂടെ ആശ്വാസമാകാനും സാധ്യതയുണ്ട്. ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി ആലോചനകൾ നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി അറിയിച്ചു.

സാധാരണ ഗതിയിൽ ഹൈവേ നിർമ്മാണത്തിന് നേരിടേണ്ടി വരുന്ന വലിയ വെല്ലുവിളിയാണ് ഗതാഗതം പൂർണ്ണമായോ ഭാഗികമായോ നിർത്തിവെയ്ക്കുക എന്നുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത്തരം പണികൾക്ക് ഗതാഗത തടസം ഉണ്ടാകുന്നില്ല. റോഡ് പണി തുടങ്ങുന്നതിലൂടെ പലസ്ഥലത്തു നിന്നും ഉള്ള കുടിയേറ്റ തൊഴിലാളികൾക്ക് ജോലിയും വരുമാനവും ഇതിലൂടെ ലഭ്യമാകും.

എന്നാൽ കേന്ദ്രസർക്കാർ മുന്നോട്ട് വെച്ചിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ കൃത്യമായി പാളിച്ചകൊണ്ട് വേണം തീരുമാനങ്ങൾ നടപ്പിലാക്കേണ്ടതെന്നും കേന്ദ്രമന്ത്രി ഓർമ്മിപ്പിച്ചു. ലോക്ക് ഡൗൺ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികൾ ആശങ്കയിലായിരുന്നു. എന്നാൽ സർക്കാർ തീരുമാനം ഇവർക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

-Advertisements-