Friday, March 29, 2024
-Advertisements-
NATIONAL NEWSലോക്ക് ഡൗൺ തുടരുമോ ? തീരുമാനം ഏപ്രിൽ 10 ന് ശേഷമുള്ള സാഹചര്യം വിലയിരുത്തി

ലോക്ക് ഡൗൺ തുടരുമോ ? തീരുമാനം ഏപ്രിൽ 10 ന് ശേഷമുള്ള സാഹചര്യം വിലയിരുത്തി

chanakya news
-Advertisements-

ന്യൂഡല്‍ഹി: കൊറോണ പടരുന്ന സാഹചര്യത്തിൽ ഏപ്രിൽ 10 നു ശേഷമുള്ള സാഹചര്യം വിലയിരുത്തി ലോക്ക് ഡൗണിനെ കുറിച്ച് തീരുമാനം എടുക്കും. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഈ മാസം ഏപ്രിൽ 14 ന് അവസാനിക്കും. എന്നാൽ രാജ്യം നിർണായക നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത് അതിനാൽ ലോക്ക് ഡൗൺ ഏപ്രില്‍ പത്ത് വരെ ഉള്ള കൊറോണ വ്യാപനവും സാഹചര്യവും വിലയിരുത്തി ലോക്ക് ഡൗണിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം.

രാജ്യത്ത് കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച് കൊറോണ ബാധിതരുടെ എണ്ണം 3074 ആയി. ഇന്നലെ മാത്രം 500 പേർക്ക് രോഗം സ്ഥിരീകരിച്ചു. 77 പേർ ഇതിനോടകം രോഗം ബാധിച്ച് മരിച്ചു. 277 പേരുടെ രോഗം ബേധമായപ്പോൾ 3030 പേർ ഇപ്പോഴും ചികിത്സയിലാണ്.

-Advertisements-