Friday, March 29, 2024
-Advertisements-
NATIONAL NEWSലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴൽ നൽകാൻ തീരുമാനവുമായി യോഗി...

ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴൽ നൽകാൻ തീരുമാനവുമായി യോഗി സർക്കാർ

chanakya news
-Advertisements-

ലക്‌നൗ: ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ജോലി നൽകാമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൂടാതെ കൊറോണ മൂലം സംസ്ഥാനത്തെ കുടിയേറ്റക്കാരായ തൊഴിലാളികൾക്ക് എൻ ജി എൻ ആർ ജി എസിലൂടെ തൊഴിൽ നല്കുമെന്നും റൂറൽ ഡെവോലോപ്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി മനോജ്‌ സിംഗ് പറഞ്ഞു. തുടർന്ന് തൊഴിലാളികൾക്ക് തൊഴിൽ കാർഡ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗൺ മൂലം ഗ്രാമ പ്രദേശങ്ങളിൽ അടക്കം തൊഴിലില്ലായ്‌മയും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകാൻ തുടങ്ങിയെന്നും ഇത് സമൂഹത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും പറഞ്ഞു. വിധവകൾക്കും, ശാരീരികമായി അവശതകൾ നേരിടുന്നവർക്കും, മുസഹാർ, വന്താഗിയ, ഗോത്ര സമുദായങ്ങൾ തുടങ്ങിയവർക്കും തൊഴിൽ കാർഡ് ലാഭിക്കും. കൂടാതെ തൊഴിൽ മേഖലയിൽ നിർബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും നിർദേശമുണ്ട്.

-Advertisements-