Tuesday, April 23, 2024
-Advertisements-
NATIONAL NEWSലോക്ക് ഡൗൺ മെയ് 31 വരെ നീട്ടാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ: ഉത്തരവ് ഇന്നുണ്ടാകും

ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ: ഉത്തരവ് ഇന്നുണ്ടാകും

chanakya news
-Advertisements-

ഡൽഹി: രാജ്യത്ത് ലോക ഡോൾ മെയ് 31 വരെ നീട്ടാൻ ഉള്ള തീരുമാനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. രാജ്യത്തെ ഭൂരിപക്ഷ സംസ്ഥാനങ്ങളുടെ ആവശ്യത്തെത്തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം. ലോക്ക് ഡൗണിൽ വേണ്ടവിധത്തിലുള്ള ഇളവുകൾ അനുവദിച്ചേക്കും. എന്നാൽ ആഭ്യന്തര വിമാന സർവിസുകൾ പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ഇപ്പോളും അഭിപ്രായ വ്യത്യാസം നിലനിൽക്കുകയാണ്. എന്നാൽ വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനു സമയമായെന്ന് വ്യോമയാന മന്ത്രാലയം അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മെയ് 18 നു ശേഷം സർവീസ് തുടങ്ങുന്നതിനു കമ്പനികളുടെ അപേക്ഷ സ്വീകരിക്കാൻ അനുവാദം നല്കണമെന്നുള്ള ആവശ്യവും ഉയർന്നു വരുന്നുണ്ട്. എന്നാൽ രാജ്യത്തെ മെട്രോ ട്രെയിൻ സർവിസുകൾ മെയ് 30 വരെ ഉണ്ടാകില്ല. മെട്രോ സർവീസുകൾ ആരംഭിക്കണമെന്നുള്ള ആവശ്യവും ഉയർന്നു വരുന്നുണ്ട്. മെയ് 17 നു ശേഷം മെട്രോ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനു വേണ്ടിയുള്ള സംസ്ഥാനങ്ങളുടെ അപേക്ഷ തള്ളുകയും ചെയ്തിട്ടുണ്ട്.

-Advertisements-