Saturday, April 20, 2024
-Advertisements-
KERALA NEWSലോക ഭരണാധികാരികൾക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ വയ്യാതെ മുട്ടുമടക്കിയപ്പോൾ കൃത്യം ആറുമണിയ്ക്ക് കേരളത്തിലെ ജനങ്ങളോട് നെഞ്ച്...

ലോക ഭരണാധികാരികൾക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ വയ്യാതെ മുട്ടുമടക്കിയപ്പോൾ കൃത്യം ആറുമണിയ്ക്ക് കേരളത്തിലെ ജനങ്ങളോട് നെഞ്ച് നിവർത്തി വർത്തമാനം പറയും: മുഖ്യമന്ത്രിയെ കുറിച്ച് ഹരീഷ് പേരടി

chanakya news
-Advertisements-

തിരുവനന്തപുരം: ലോകമൊട്ടുക്കുമുള്ള ഭരണാധികാരികൾ ജനങ്ങളെ അഭിമുഖീകരിക്കാൻ വയ്യാതെ വന്നപ്പോൾ ഒരേയൊരു ഭരണാധികാരി കേരളത്തിന്റെ മുഖ്യമന്ത്രി മുണ്ടയിൽ കോരന്റെ മകൻ പിണറായി വിജയൻ കൃത്യം ആറുമണിക്ക് കേരളത്തിലെ ജനങ്ങളോട് നെഞ്ച് നിവർത്തി വർത്തമാനം പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വാർത്താസമ്മേളനത്തെ അഭിനന്ദിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി രംഗത്ത്. അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയെ അഭിനന്ദിച്ചത്. ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം വായിക്കാം…

ലോകത്തിലെ എല്ലാ ഭരണാധികാരികളും ജനങ്ങളെ അഭിമുഖികരിക്കാൻ വയ്യാതെ മുട്ട് മടക്കിയപ്പോഴും ഒരേയൊരു ഭരണാധികാരി, കേരളത്തിന്റെ മുഖ്യമന്ത്രി,മുണ്ടയിൽ കോരന്റെ മകൻ പിണറായി വിജയൻ കൃത്യം ആറുമണിക്ക് കേരളത്തിലെ ജനങ്ങളോട് നെഞ്ചുനിവർത്തി വർത്തമാനം പറയുന്നു…ഈ മനുഷ്യന്റെ അവസാന ശ്വാസം വരെയും ഇയാൾ ഇങ്ങിനെ തന്നെ നിൽക്കും…കാരണം ഇയാൾ നടന്ന വന്ന വഴി ഭരണ ഭീകരതകളൂടെയും പ്രതിരോധങ്ങളുടെയും ജനകിയ സമരങ്ങളുടെയും കനത്ത കനൽ വഴികളാണ്…

പ്രതിപക്ഷ തക്കുടുവാവകളും ചാണക പുഴുക്കളും ചാനൽ ചർച്ചയിൽ മാത്രം ജീവിതം നിലനിർത്തുന്ന പാർട്ടി വലിച്ചെറിഞ്ഞ 916 കമ്മ്യൂണിസ്റ്റ് നിരീക്ഷകൻമാരും.. പ്രളയകാലത്തും കോവിഡുകാലത്തും റേഷനരി തിന്ന സാധാരണ മനുഷ്യരുടെ ദഹന പ്രക്രിയയിൽ അലിഞ്ഞ് ഇല്ലാതാവും… സഖാവെ ഈ ദുരന്ത കാലത്ത് നിങ്ങളെ പോലെ ഒരു ഭരണാധികാരിയെ കിട്ടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു… അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന സുഹൃത്തുക്കളുടെ ഫോൺ കോളുകളിൽ മുഴുവനും നിറഞ്ഞ് നിൽക്കുന്നത് സഖാവിന്റെ പേരാണ്… പിണറായി വിജയൻ… ഈ മഹാമാരിയുടെ കാലത്തും കേരളത്തിൽ ജനിച്ചതിലും മലയാളിയായതിലും തല ഉയർന്ന് കൊണ്ടേയിരിക്കുന്നു… ലാൽ സലാം…

-Advertisements-