Saturday, April 20, 2024
-Advertisements-
ENTERTAINMENTവണ്ണം കാരണം അവസരങ്ങൾ നഷ്ടപ്പെട്ടു ; വണ്ണം കുറച്ച് അമേയ മാത്യു

വണ്ണം കാരണം അവസരങ്ങൾ നഷ്ടപ്പെട്ടു ; വണ്ണം കുറച്ച് അമേയ മാത്യു

chanakya news
-Advertisements-

ഒരു പഴയ ബോംബ് കഥ, ആട് 2 തുടങ്ങിയ ചിത്രങ്ങളിൽ കൂടി മലയാള ചലച്ചിത്ര പ്രേമികൾ ഇഷ്ടപെട്ട താരമാണ് അമേയ മാത്യു. സിനിമയിൽ എത്തുന്നതിന് മുൻപേ കരിക്ക് എന്ന വെബ്‌സീരിയസിൽ താരം തിളങ്ങിയിരിന്നു. മോഡൽ കൂടിയായ താരം സോഷ്യൽ മീഡിയയിൽ നിലപാടുകൾ തുറന്ന് പറയാറുമുണ്ട്. മമ്മൂട്ടി നായകനായി എത്തുന്ന ദി പ്രീസ്റ്റാണ് താരത്തിന്റെ വരാൻ ഇരിക്കുന്ന ചിത്രം.

വണ്ണം കുറഞ്ഞു പോയതിന്റെ പേരിൽ ആദ്യകാലങ്ങളിൽ ഒരുപാട് അവസരങ്ങൾ നഷ്ടപെട്ടിട്ടുണ്ടെന്നും പിന്നീട് വണ്ണം വെച്ച് കഴിഞ്ഞപ്പോൾ ശരീരം ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും താരം പറയുന്നു. ലോക്ക് ഡൗണിൽ 8 കിലോ ശരീര ഭാരം കുറച്ച അമേയ ചിത്രം സഹിതമാണ് ആരാധകർക്കായി പങ്കുവെച്ചത്. നെഗറ്റീവ് കമന്റ്‌ ഇടുന്നവർ മാറി പോകാനും താരം മുന്നറിയിപ്പ് നൽകുന്നുണ്ട്. അമേയ പങ്കുവെച്ച പോസ്റ്റിന്റെ പൂർണരൂപം.

വണ്ണം കുറഞ്ഞുപോയതിന്റെ പേരിൽ നഷ്ടപ്പെട്ട അവസരങ്ങളിൽ വിഷമം തോന്നിയിട്ടുണ്ട്. എന്നാലും വർക്ക്‌ഔട്ട്, Diet-ഉം അതിൽനിന്ന് എന്നെ മാറ്റി. കഷ്ടപ്പെട്ട് 8 കിലോയോളം വണ്ണം കൂട്ടി, അതിനുശേഷം വന്ന കുറച്ചുകാലം ശരീരം ശ്രദ്ധിക്കാൻ സാധിച്ചില്ല. പക്ഷേ ഈ ലോക്ക്ഡൗൺ വീണ്ടും എന്നെ തിരികെ ചിന്തിപ്പിച്ചു. 62 കിലോയിൽനിന്നും 54 കിലോയിലേക്കുള്ള ട്രാൻസ്ഫോർമേഷൻ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. നമ്മുടെ ശരീരത്തെ നമ്മൾ എത്രത്തോളം Care ചെയ്യുന്നോ, അത്രത്തോളം സ്നേഹം നമുക്ക് ശരീരം തിരിച്ചും നൽകും. Love your body, nourish yourself perfectly and your body will display the results. Always find time for ആ workout despite your busy schedule. Work Hard & never give up. befit loveyourself ? P.S: നെഗറ്റീവോളീസ് Kindly Step Back.

-Advertisements-