Friday, March 29, 2024
-Advertisements-
KERALA NEWSവനംകൊള്ളയ്‌ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിൽ പെട്രോൾ വിലവർദ്ധനവിനെതിരെയുള്ള ഡിവൈഎഫ്ഐ യുടെ പ്ലക്കാർഡ്

വനംകൊള്ളയ്‌ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിൽ പെട്രോൾ വിലവർദ്ധനവിനെതിരെയുള്ള ഡിവൈഎഫ്ഐ യുടെ പ്ലക്കാർഡ്

chanakya news
-Advertisements-

തിരുവനന്തപുരം : ബിജെപി പ്രവർത്തകർ വനം കൊള്ളയ്‌ക്കെതിരെ ആറ്റിങ്ങൽ നഗരസഭയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ ഡിവൈഎഫ്ഐ യുടെ പ്ലക്കാർഡ് ഉയർത്തി. ഡിവൈഎഫ്ഐ പെട്രോൾ വിലവർധവിനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ പെട്രോൾ വില സെഞ്ച്വറി അടിച്ചു പ്രതിഷേധിക്കുക എന്നെഴുതിയ പ്ലക്കാർഡ് ആണ് ബിജെപി വനിത പ്രവർത്തക ഉയർത്തി പിടിച്ചത്. പ്രതിഷേധം തുടങ്ങി കുറച്ച് നേരം കഴിഞ്ഞതിന് ശേഷമാണ് മറ്റു പ്രവർത്തകർ ഇക്കാര്യം ശ്രദ്ധിച്ചത്. അമളി ശ്രദ്ധയിൽ പെട്ടതോടെ പ്ലക്കാർഡ് കീറി കളയുകയായിരുന്നു.

വനം കൊള്ളക്കാരെ അറസ്റ്റ് ചെയ്യുക എന്നാവിശ്യപെട്ട് നടത്തിയ പ്രതിഷേധത്തിലാണ് ബിജെപി പ്രവർത്തകർക്ക് അമളി പറ്റിയത്. ബിജെപി പ്രവർത്തകർക്ക് പറ്റിയ അബദ്ധം സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് വൈറലാവുകയും നിരവധി ട്രോളുകൾ പ്രചരിക്കുകയും ചെയ്തു. മുൻ മന്ത്രി തോമസ് ഐസക് അടക്കമുള്ളവർ ബിജെപിയെ പരിഹസിച്ച് രംഗത്തെത്തി. ബിജെപി പ്രവർത്തകർക്കിടയിൽ പോലും പെട്രോൾ വില വർദ്ധനവിനെതിരെ പ്രതിഷേധം ഉണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു.

-Advertisements-