Tuesday, April 16, 2024
-Advertisements-
NATIONAL NEWSവന്ദേഭാരത് മിഷൻ: മലയാളികൾക്ക് പ്രത്യേക പരിഗണന നൽകികൊണ്ട് മോദി സർക്കാർ ആദ്യദിനം വിമാന സർവീസ് നടത്തിയത്...

വന്ദേഭാരത് മിഷൻ: മലയാളികൾക്ക് പ്രത്യേക പരിഗണന നൽകികൊണ്ട് മോദി സർക്കാർ ആദ്യദിനം വിമാന സർവീസ് നടത്തിയത് കേരളത്തിലേക്ക്: വി മുരളീധരൻ

chanakya news
-Advertisements-

ഡൽഹി: കൊറോണ വൈറസ് മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനു വേണ്ടിയുള്ള കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് മിഷനിലൂടെ ആദ്യദിനം കേരളത്തിലേക്ക് മാത്രമാണ് വിമാന സർവീസുകൾ നടത്തിയത്. ഇത് മലയാളികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ പ്രത്യേക പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും വി മുരളീധരൻ പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന പതിനായിര കണക്കിന് പ്രവാസി മലയാളികൾക്ക് മോദി സർക്കാർ നൽകുന്ന പ്രാധാന്യത്തിന്റെ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റിൽ പൊതുമാപ്പ് കിട്ടിയവരെ നാട്ടിലേക്ക് കൊണ്ട് വന്നതിനു ശേഷം മാത്രമേ മറ്റുള്ള ഇന്ത്യക്കാരെ കൊണ്ട് വരാൻ സാധിക്കുകയുള്ളു എന്നതരത്തിലുള്ള വ്യാജ വാർത്തകൾ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളും ഇല്ലെന്നും അനാവശ്യമായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും വി മുരളീധരൻ വ്യക്തമാക്കി.

-Advertisements-