Friday, March 29, 2024
-Advertisements-
INTERNATIONAL NEWSവന്ദേഭാരത് രണ്ടാം ഘട്ടത്തിൽ 31 രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

വന്ദേഭാരത് രണ്ടാം ഘട്ടത്തിൽ 31 രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

chanakya news
-Advertisements-

വന്ദേഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കൂടുതൽ സർവിസുകൾ നടത്താനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ. രണ്ടാം ഘട്ടത്തിൽ 31 രാജ്യങ്ങളിലായി കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുവാനാണ് സർക്കാർ തീരുമാനം. കൂടുതൽ സർവിസുകൾ കേരളത്തിലേക്ക് ആകാനാണ് സാധ്യതയെന്നാണ് വ്യോമയാന മന്ത്രാലയം നൽകുന്ന സൂചന. രണ്ടാം ഘട്ടത്തിൽ ഫ്രാൻസ്, ഇറ്റലി, റഷ്യ, ജർമനി, ജപ്പാൻ, അമേരിക്ക, യു കെ, കിർഗിസ്ഥാൻ, ഖസാക്കിസ്ഥാൻ, ഉക്രൈൻ, ജോർജിയ, അർമീനിയ, ബെലാറസ്, തായ്‌ലൻഡ്, അയർലണ്ട്, സൗദി അറേബ്യ, യു എ ഇ, ഫിലിപ്പീൻസ്, മലേഷ്യ, സിംഗപ്പൂർ, ഒമാൻ, ഖത്തർ, കുവൈറ്റ്‌, ബഹ്‌റിൻ, ബംഗ്ളാദേശ്, നേപ്പാൾ, താജികിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ നാട്ടിലെത്തിക്കും.

ഇവിടുങ്ങളിൽ നിന്നുമെത്തുന്ന വിമാനങ്ങൾ, കേരളം, കർണ്ണാടക, തെലുങ്കാന, ഗുജറാത്ത്‌, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ബീഹാർ, ഉത്തർപ്രദേശ്, ഡൽഹി, ഒറീസ, ജമ്മു കാശ്മീർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാകും വിമാനം ഇറങ്ങുന്നത്. രണ്ടാം ഘട്ടം മെയ് 22 വരെയാണ് നില്കുന്നത്. ആദ്യഘട്ടത്തിൽ 6037 പ്രവാസികളെ ഇത്തരത്തിൽ നാട്ടിലെത്തിച്ചിട്ടുണ്ട്.

-Advertisements-