Thursday, April 25, 2024
-Advertisements-
ENTERTAINMENTവാക്ക് പാലിച്ച് ഗോപി സുന്ദർ : അതിമനോഹര ഗാനവുമായി ഇമ്രാൻഖാൻ

വാക്ക് പാലിച്ച് ഗോപി സുന്ദർ : അതിമനോഹര ഗാനവുമായി ഇമ്രാൻഖാൻ

chanakya news
-Advertisements-

ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിലൂടെ ഒരുപാട് കഴിവുള്ള പാട്ടുകാരെ സിനിമ മേഖലയ്ക്ക് ലഭിച്ചിട്ടുണ്ട് അങ്ങനെ ഒരുപാടു പേർ പിന്നണി ഗായകർ എന്ന നിലയിൽ പ്രശസ്തരായിട്ടുമുണ്ട്. എന്നാൽ ചിലരാകട്ടെ എങ്ങുമെത്താതെ പോയിട്ടുമുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ഇമ്രാൻ ഖാൻ. റിയാലിറ്റി ഷോയിലൂടെ മലയാളികൾ കണ്ടെങ്കിലും എങ്ങുമെത്താൻ ഇമ്രാന് കഴിഞ്ഞില്ല. നിത്യ ചെലവിനായി ഓട്ടോ ഓടിക്കുന്ന ഇമ്രാൻ സോഷ്യൽ മീഡിയയിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടു.

അടുത്തിടെ ഒരു റിയാലിറ്റി ഷോയിൽ അഥിതി ആയി എത്തിയ താരം അന്ന് പാട്ടിനോടുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നു. അന്ന് ജഡ്ജിങ് പാനലിൽ ഉണ്ടായുയരുന്ന ഗോപി സുന്ദർ ഇമ്രാന് ഒരു പാട്ട് വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോൾ ആ വാക്ക് പാലിച്ചിരിക്കുകയാണ് ഗോപി സുന്ദർ. ഇമ്രാന്റെ ഓട്ടോയിൽ യാത്രക്കാരനായി എത്തി ആ സന്തോഷവാർത്ത ഇമ്രാനെ അറിയിച്ചു അഡ്വൻസും നൽകിയാണ് അന്ന് ഗോപി സുന്ദർ മടങ്ങിയത്.

ഇപ്പോൾ ഇമ്രാൻ പാടി അഭിനയിച്ച ഗാനം പുറത്തിറക്കിയിരിക്കുകയാണ്. സംഗീതമേ എന്ന് തുടങ്ങുന്ന ഗാനം ഹരിനാരായണൻ ആണ് രചിച്ചിരിക്കുന്നത്. ഗോപി സുന്ദർ തന്നെയാണ് വീഡിയോ സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

-Advertisements-