Wednesday, April 24, 2024
-Advertisements-
KERALA NEWSവാട്സാപ്പ് സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം,ദിവസം 500 രൂപ നേടാം ; ഓൺലൈൻ തട്ടിപ്പിന്റെ പുതിയ മുഖം ഇങ്ങനെ

വാട്സാപ്പ് സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം,ദിവസം 500 രൂപ നേടാം ; ഓൺലൈൻ തട്ടിപ്പിന്റെ പുതിയ മുഖം ഇങ്ങനെ

chanakya news
-Advertisements-

വാട്സാപ്പ് സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന പുതിയൊരു തട്ടിപ്പുമായിട്ടാണ് ഇപ്പോൾ തട്ടിപ്പ് സംഘങ്ങൾ മുന്നിട്ടിറങ്ങയിരിക്കുന്നത്. ‘നിങ്ങളുടെ വാട്സാപ്പ് സ്റ്റാറ്റസ് 30ൽ കൂടുതൽ ആൾക്കാർ കാണാറുണ്ടോ എങ്കിൽ നിങ്ങൾക്കും നേടാം ദിവസേന 500 രൂപ ‘. കഴിഞ്ഞ ദിവസം മുതൽ വാട്സാപ്പ് ഉള്ള ഒട്ടുമിക്ക ആൾക്കാരുടെയും സ്റ്റാറ്റസ് ഇതായിരുന്നു. സ്റ്റാറ്റസിനൊപ്പം നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ കേരള ഓൺലൈൻ വർക്ക്‌ എന്ന ഒരു സൈറ്റാണ് ഓപ്പൺ ആയി വരുന്നത്. കേരളത്തിലെ പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങൾ സ്റ്റാറ്റസ് ആയി വയ്ക്കു പണം നേടു എന്നാണ് പരസ്യം. ഒരു ദിവസം 500 രൂപ വരെ നേടാനാകും എന്നും പറയുന്നുണ്ട്.

പരസ്യം രജിസ്റ്റർ ചെയ്യുന്നവരുടെ ഫോൺ നമ്പറും ജില്ലയും സെലക്ട്‌ ചെയ്യാൻ ആവശ്യപ്പെടും. കൂടാതെ കുറച്ചു കണ്ടിഷൻസും മുന്നോട്ട് വയ്ക്കുന്നുണ്ട്. 30 വ്യൂ കുറവുള്ള സ്റ്റാറ്റസുകൾ പരിഗണിക്കില്ല, സ്റ്റാറ്റസിന്റെ സ്ക്രീൻഷോട്ട് ആവശ്യപ്പെട്ടാൽ അയച്ചു തരേണ്ടതാണ്, ഗൂഗിൾ പേ, പേടിഎം, ഫോൺപേ എന്നിവ മാത്രമേ ഇതിനായി ഉപയോഗിക്കാൻ പാടുള്ളു. ഓരോ ശനിയാഴ്ചയും പേ ഔട്ട്‌ ഉണ്ടാകും എന്നിങ്ങനെ പോകുന്നു കണ്ടിഷൻസ്. ഈ വെബ്സൈറ്റ് ഡീറ്റെയിൽസ് ഹിഡൻ ആയതുകൊണ്ട് തട്ടിപ്പു സംഘം തന്നെയാണ് ഇതിനു പിന്നിലെന്ന് ഐ ടി വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ബാങ്കിംഗ് തട്ടിപ്പുകൾക്കായിട്ടാണ് ഇങ്ങനെ ഒരു രീതി ഉപയോഗിക്കാറുള്ളത്. എന്തായാലും ഏത് തരത്തിലുള്ള തട്ടിപ്പാണ് ഉദ്ദേശിക്കുന്നത് എന്ന് കാത്തിരുന്നു കാണേണ്ടി വരും.

-Advertisements-