Thursday, April 25, 2024
-Advertisements-
ENTERTAINMENTവാനമ്പാടി സീരിയലിൽ നിന്നും സീമ ജി നായരെ ഒഴിവാക്കിയോ ? പ്രതികരണവുമായി താരം രംഗത്ത്

വാനമ്പാടി സീരിയലിൽ നിന്നും സീമ ജി നായരെ ഒഴിവാക്കിയോ ? പ്രതികരണവുമായി താരം രംഗത്ത്

chanakya news
-Advertisements-

ടെലിവിഷൻ പരമ്പരകളിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സീമ ജി നായർ. മലയാളത്തിൽ ഒരുപാട് സീരിയലുകൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും വേറിട്ട പ്രേക്ഷക പ്രീതി സമ്മാനിച്ച സീരിയലാണ് വാനമ്പാടി. ഇ സീരിയലിലെ കല്യാണി എന്ന വേഷത്തിൽ കൂടിയാണ് സീമ ശ്രദ്ധിക്കപെടുന്നത്. എന്നാൽ ലോക്ക് ഡൗണിന് ശേഷം പരമ്പര പുനരാരംഭിച്ചു എങ്കിലും സീമയെ സീരിയലിൽ കാണുന്നില്ലാലോ എന്ന് ആരാധകർ സംശയം പ്രകടിപ്പിച്ചിരിന്നു.

വാനമ്പാടിയിലെ തന്റെ വേഷത്തെ പറ്റി ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി സീമ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ഇനി ആ സീരിയലിൽ താൻ ചെയ്ത വേഷം കാണുമോയെന്ന് അറിയില്ലെന്നും തനിക്ക് ഇനി സീരിയലിൽ വേഷമുണ്ടോ എന്ന് ആരും തന്നോട് പറഞ്ഞില്ലന്നും താരം പറയുന്നു. തനിക്ക് ആ സീരിയലിൽ അവസരമുണ്ടെങ്കിൽ വിളിക്കേണ്ട സമയം കഴിഞ്ഞെന്നും തന്റെ കഥാപാത്രം തീർന്നെന്നാണ് അറിവെന്നും പക്ഷേ തീർന്ന കാര്യം ആരും വിളിച്ച് അറിയിച്ചിട്ടില്ല പക്ഷേ ഇപ്പോളത്തെ സാഹചര്യങ്ങൾ കണ്ടിട്ട് തീർന്നെന്നാണ് തോന്നുന്നതെന്നും താരം പറയുന്നു. ആളുകൾ വിളിച്ച് എന്നാണ് വരുന്നത്, എന്തുകൊണ്ടാ വരാത്തത് എന്നൊക്കെ ചോദിക്കുമ്പോൾ ഇനി വരുമോ എന്ന് പറയാൻ സാധിക്കില്ലന്നും സീമ കൂട്ടിച്ചേർത്തു.

-Advertisements-