Thursday, April 25, 2024
-Advertisements-
KERALA NEWSവാരിയൻകുന്നൻ സിനിമയുടെ തിരക്കഥാകൃത്ത് പിന്മാറിയത്തിൽ ആഷിഖ് അബുവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

വാരിയൻകുന്നൻ സിനിമയുടെ തിരക്കഥാകൃത്ത് പിന്മാറിയത്തിൽ ആഷിഖ് അബുവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

chanakya news
-Advertisements-

കൊച്ചി: പ്രിത്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വാരിയൻകുന്നിൻ പ്രഖ്യാപിച്ചപ്പോൾ മുതൽ സമൂഹ മാധ്യമങ്ങളിൽ വിവാദങ്ങളും ചർച്ചകളും ഉയരുകയാണ്. മലബാർ കലാ-പത്തെ മഹത്വവത്കരിച്ചു കൊണ്ട് ഹിന്ദുവിരുദ്ധനായ വാരിയൻകുന്നിനെ വെള്ളപൂശാനുള്ള ശ്രമമാണ് ആസിഫ് അലിയും പ്രിത്വിരാജും നടത്തുന്നതെന്നുള്ള ആക്ഷേപങ്ങളും വ്യാപകമായി ഉയർന്നു വരുന്നുണ്ട്. എന്നാൽ സിനിമയ്ക്ക് പിന്തുണയേകി മറുസൈഡിൽ നിരവധിയാളുകൾ രംഗത്തുണ്ട്. കൂടാതെ ചിത്രത്തിന്റെ തിരക്കഥാകൃത്തിൽ ഒരാളായ റിമീസ് ചിത്രത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. ഇത് സംബന്ധിച്ചുള്ള കാര്യം ആഷിക് അബു കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ സംഭവങ്ങളെ പരിഹസിച്ചുകൊണ്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പരിഹസിച്ചത്. ഇത് സംബന്ധിച്ച് ഉള്ള കുറുപ്പിന്റെ പൂർണരൂപം വായിക്കാം…

ബസ്സിന്റെ ഡ്രൈവറും ഞാനും രാഷ്ട്രീയമായി യോജിക്കാത്തവരാണെങ്കിലും ലക്ഷ്യം ഒന്നായതുകൊണ്ട് ഒരുമിച്ചു പോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ യാത്രയ്ക്കിടെ ഡ്രൈവറെ കുറിച്ച് നിരവധി ആരോപണങ്ങൾ ഉയരുകയും അതിനയാൾ മാപ്പു പറയുകയും ചെയ്തതാണ്. എന്നാലും തന്റെ നിഷ്കളങ്കത ബോധ്യപ്പെടുത്തിയതിനുശേഷമേ ഇനി ഡ്രൈവ് ചെയ്യാനുള്ളൂ എന്നറിയിച്ച് അദ്ദേഹം വഴിയിൽ ഇറങ്ങി പോയിരിക്കുന്നു. ബസ്സ് മുന്നോട്ട് പോവുക തന്നെ ചെയ്യും.
#FirstWicketDown #variamkunnan

-Advertisements-