Wednesday, April 24, 2024
-Advertisements-
NATIONAL NEWSവികാസ് ദുബൈയുടെ ഭാര്യയെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു

വികാസ് ദുബൈയുടെ ഭാര്യയെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു

chanakya news
-Advertisements-

ലക്‌നൗ: കാൺപൂരിൽ 8 പോലീസുകാരെ കൊ-ലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് വികാസ് ദുബൈയുടെ ഭാര്യയെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം കൃഷ്ണനഗർ നിന്നുമാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. വികാസ് ദുബൈയെ രക്ഷപ്പെടുന്നതിന് വേണ്ടി സഹായിച്ച സംഭവത്തിൽ ഭാര്യയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന വാർത്ത റിപ്പോർട്ടുകൾ. വികാസ് ദുബൈയുടെ നിയമവിരുദ്ധമായിട്ടുള്ള പ്രവർത്തനങ്ങൾക്ക് ഭാര്യ റിച്ച ദുബൈ പിന്തുണ നൽകുന്നുണ്ടന്നാണ് കരുതുന്നത്.

പോലീസുകാരെ കൊ-ലപ്പെടുത്തിയ സംഭവത്തിലും ഇവർക്ക് ഗൂഢാലോചനയുണ്ടെന്നാണ് കരുതുന്നത്. കഴിഞ്ഞ ആഴ്ച വികാസ് ദുബൈയെയും സംഘത്തെയും പിടികൂടുന്നതിനായി പോലീസ് സംഘം നടത്തിയ ശ്രമത്തിനിടയിൽ വികാസ് ദുബൈയുടെ അനുയായികൾ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിനെ തുടർന്ന് ഡിവൈഎസ്പി അടക്കം എട്ട് പോലീസുകാർ കൊ-ല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയിരുന്ന വികാസ് ദുബൈയുടെ മൂന്ന് അനുയായികൾ പോലീസ് വെടിവെപ്പിൽ പിന്നീട് കൊ-ല്ലപ്പെട്ടിരുന്നു.

വികാസ് ദുബായിയെ ഇന്നലെ മധ്യപ്രദേശിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം ഉത്തർപ്രദേശിലേക്ക് കൊണ്ടുവരുന്ന വഴിയിൽ പോലീസ് ജീപ്പ് അപകടത്തിൽപ്പെടുകയും തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച വികാസ് ദുബൈയെ പോലീസ് സംഘം വെടിവെച്ച് കൊ-ലപ്പെടുത്തുകയായിരുന്നു.

-Advertisements-