Friday, April 19, 2024
-Advertisements-
KERALA NEWSവിജയ് പി നായരെ മർദ്ധിച്ച സംഭവം ; പ്രതികൾക്ക് ജാമ്യം നൽകുന്നത് എതിർത്ത് സംസ്ഥാന സർക്കാർ

വിജയ് പി നായരെ മർദ്ധിച്ച സംഭവം ; പ്രതികൾക്ക് ജാമ്യം നൽകുന്നത് എതിർത്ത് സംസ്ഥാന സർക്കാർ

chanakya news
-Advertisements-

തന്റെ യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ വീഡിയോ അപ്‌ലോഡ് ചെയ്ത വിജയ് പി നായരെ അയാളുടെ ഓഫീസിൽ അതിക്രമിച്ചു കയറി കരി ഒഴിക്കുകയും മർദിക്കുകയും ചെയ്ത കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം 3 പേരുടെ ജാമ്യാപേക്ഷയെ സർക്കാർ എതിർത്തു. ഇവർക്ക് ജാമ്യം നൽകുന്നത് നിയമം കയ്യിലെടുക്കുന്നതിനുള്ള പ്രചോദനമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷയെ എതിർത്തത്.

ജാമ്യാപേക്ഷയില്‍ വാദം കേട്ട തിരുവനന്തപുരം ജില്ലാ കോടതി വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ഭാഗ്യലക്ഷ്മി , ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.

-Advertisements-