Friday, March 29, 2024
-Advertisements-
KERALA NEWSവിദേശികളെ പൊങ്കാലയിടാൻ സമ്മതിക്കാതെ സർക്കാർ; വിദേശികളെ താമസിപ്പിച്ച ഹോട്ടലിനെതിരെയും നടപടി

വിദേശികളെ പൊങ്കാലയിടാൻ സമ്മതിക്കാതെ സർക്കാർ; വിദേശികളെ താമസിപ്പിച്ച ഹോട്ടലിനെതിരെയും നടപടി

chanakya news
-Advertisements-

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വിദേശത്തു നിന്ന് പൊങ്കാലയിടാനായി എത്തിയിട്ടുള്ളവർ ഹോട്ടലുകളിൽ തന്നെ പൊങ്കാലയിടണമെന്നുള്ള നിർദ്ദേങ്ങകൾ ലംഘിച്ച സംഭവത്തിൽ റിസോർട്ടുകൾക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനവുമായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോവളത്തെ റിസോർട്ടിൽ നിന്നുമുള്ള ആറു പേരടങ്ങുന്ന വിദേശ സംഘം പൊങ്കാലയിടാൻ എത്തുകയായിരുന്നു. തുടർന്ന് ഇവരെ തിരിച്ചയയ്ക്കുകയും ചെയ്തു.

വിദേശത്തു നിന്നെത്തിയിട്ടുള്ളവർ ഹോട്ടലുകളിൽ തന്നെ തങ്ങുകയും അവിടെ തന്നെ പൊങ്കാലയിടാനുള്ള സൗകര്യം ഒരുക്കണമെന്നുമായിരുന്നു തിരുവനന്തപുരം ജില്ലാ കളക്ടറുടെ നിർദേശം. ഇക്കാര്യം ആരോഗ്യ മന്ത്രിയും നിർദേശിച്ചിരുന്നു. കൂടാതെ പനി, ചുമ തുടങ്ങിയ അസുഖങ്ങൾ ഉള്ളവരും പൊങ്കാലയിൽ നിന്നും മാറി നിൽക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം ഉണ്ടായിരുന്നു. ഇതുവരെ കൊറോണ വൈറസ് സ്ഥിതീകരിച്ചവരുടെ എണ്ണം ആറായി. ഇറ്റലിയിൽ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശികളായ മൂന്നുപേരും അവരുടെ കുടുംബത്തിലുള്ള രണ്ടുപേർക്കും വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. എറണാകുളത്ത് മൂന്ന് വയസുള്ള ഒരു കുട്ടിക്കും വൈറസ് സ്ഥിതീകരിച്ചു. കുട്ടി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

-Advertisements-