Saturday, April 20, 2024
-Advertisements-
KERALA NEWSവിദേശ മാഗസിന് പൂർണ നഗ്നയായ ചിത്രങ്ങൾ നൽകി വിവാദത്തിൽ, വിവാഹം കഴിക്കാതെ ഗർഭം ധരിക്കാനും,മദ്യപിക്കാനും പുകവലിക്കാനും...

വിദേശ മാഗസിന് പൂർണ നഗ്നയായ ചിത്രങ്ങൾ നൽകി വിവാദത്തിൽ, വിവാഹം കഴിക്കാതെ ഗർഭം ധരിക്കാനും,മദ്യപിക്കാനും പുകവലിക്കാനും സമ്മതിച്ച അച്ഛന്റെ കത്തും വിവാദമുണ്ടാക്കി ; കനി കുസൃതിയുടെ ജീവിതം ഇങ്ങനെ

chanakya news
-Advertisements-

കേരള സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ കനി കുസൃതി യുടെ ജീവിതം സിനിമയെപോലും വെല്ലുന്ന താരത്തിലുള്ളത്. ബിരിയാണി എന്ന ചിത്രത്തിലെ കഥാപാത്രത്തിനാണ് കനി കുസൃതിക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത്. പേരിന്റെ കൂടെ അച്ഛന്റെയോ കുടുംബപ്പേരോ ജാതിപ്പേരോ വെക്കുന്ന ഈ കാലത്ത് പേരിനൊപ്പം കുസൃതി എന്ന പേര് എങ്ങനെ വന്നു എന്നറിയാനാണ് പലർക്കും താല്പര്യം. വിവാഹം കഴിക്കാതെ ഒരുമിച്ച് ദാമ്പത്യ ജീവിതം തുടങ്ങിയ സ്വതന്ത്ര ചിന്തകരും മനുഷ്യാവകാശ പ്രവർത്തകരുമായ എ കെ ജയശ്രീയുടെയും മൈത്രേയന്റെയും മകളായി 1985 സെപ്റ്റംബർ 12 തിരുവനന്തപുരത്താണ് കനി ജനിച്ചത്. മാതാപിതാക്കളെ പെരുവച്ചു വിളിക്കുന്നത് കേട്ടിരിക്കുന്നവർക്ക് ദഹിക്കാൻ കൊറച്ചു ബുദ്ധിമുട്ടായിരിക്കും. എന്നാൽ അങ്ങനെയാണ് മൈത്രേയൻ മകളെ പഠിപ്പിച്ചത്. രക്ഷിതാക്കളുടെ ഇഷ്ടത്തിനനുസരിച്ചു വളർന്നു വരേണ്ടവരല്ല മക്കൾ എന്നായിരുന്നു മൈത്രേയന്റെ നിലപാട്.

ഒരു കാലത്ത് ഉണ്ടായിരുന്ന തങ്ങളുടെ പേരുകൾ മക്കളുടെ പേരിന്റെ കൂടെ ചേർത്തുവെക്കുന്നത് ഒഴിവാക്കാൻ തന്നെ അവർ തീരുമാനിച്ചു. അങ്ങനെയാണ് പത്താംക്ലാസ് പരീക്ഷയുടെ അപേക്ഷയ്ക്ക് പേരിന്റെ കൂടെ കുസൃതി എന്ന് ചേർത്തത്. ചെറുപ്പം മുതൽ തന്നെ അഭിനയത്തോടും നാടകത്തോടും അതിയായ താല്പര്യം കനിക്ക് ഉണ്ടായിരുന്നു. ഇതിനിടയിൽ ലാഗോൻസ് ഇന്റർനാഷണൽ ഡി റ്റെറ്റെ ജാക്വസ് ലെക്കോക്കിൽ നാടക പഠനം പൂർത്തിയാക്കി. അതിനു ശേഷം നിരവധി നാടകങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും താരം നിറ സാന്നിധ്യമായിരുന്നു. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത കേരള കഫേ എന്ന ചിത്രത്തിലൂടെ താരം സിനിമയിൽ തുടക്കം കുറിച്ചു. തുടർന്നങ്ങോട്ട് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു. 2010ൽ മോഹൻലാൽ നായകനായ ശിക്കാറിൽ നക്സലൈറ്റ് ആയും കോക്ടൈൽ എന്ന ചിത്രത്തിൽ സെക്സ് വർക്കറായും നോർത്ത് 24കാതം എന്ന സിനിമയിലും അഭിനയിച്ചിരുന്നു. 2015ൽ കെ കെ രാജീവ്‌ സംവിധാനം ചെയ്ത ഈശ്വരൻ സാക്ഷി എന്ന സീരിയലിൽ അഡ്വക്കറ്റ് ട്രീസ എന്ന ശക്തമായ കഥാപാത്രത്തെയും അവതരിപ്പിച്ചു. എന്റെ ശരീരം എന്റെ അവകാശം എന്ന ബോഡി പൊളിറ്റിക്സിന്റെ ഭാഗമായിരുന്നു കനി ഒരു വിദേശ മാഗസിനിൽ പൂർണ നഗ്നയായി നിൽക്കുന്ന ഒരു ഫോട്ടോ വൻവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിമേക്കുറിച്ചു ആദ്യ വെളിപ്പെടുത്തൽ നടത്തിയതും കനി കുസൃതി ആയിരുന്നു. ഒരു മലയാള ചിത്രത്തിൽ കരാർ എടുത്ത ശേഷം അതിന്റെ ഒരു അണിയറപ്രവർത്തകൻ തന്നെ രാത്രി ഫോൺ വിളിച്ചു മോശമായി പെരുമാറി അതിനെതിരെ പ്രതികരിച്ചത് കാരണം ആ സിനിമയിൽ നിന്നും എന്നെ പുറത്താക്കി എന്നും താരം ആരോപിച്ചിരുന്നു. സിനിമ മേഖലയിൽ നിന്നും മോശം അനുഭവം ഒരുപാട് ഉണ്ടായിട്ടുണ്ട് സിനിമയിൽ ചാൻസ് കിട്ടണമെങ്കിൽ സംവിധായകർക്ക് വിട്ടുവീഴ്ച ചെയ്യണമായിരുന്നു എന്ന് ആരോപിച്ചിരുന്നു. ഇതിരെതിരെ മീറ്റു മൂവേമെന്റും, wcc യുടെ ശക്തമായ ഇടപെടലും സിനിമ മേഖലയിൽ പല ശക്തമായ മാറ്റങ്ങൾ വരാനും കാരണമായി. മാതാപിതാക്കളെ പോലെ വിവാഹം കഴിക്കാതെ ലിവിങ് ടുഗെതർ ആയിട്ടാണ് കനീയും ജീവിക്കുന്നത്. സംവിധായകനായ അനന്ത് ഗാന്ധിയോ ആണ് ജീവിത പങ്കാളി. തനിക്ക് പതിനെട്ടു വയസ്സായപ്പോൾ അച്ഛൻ നൽകിയ ഒരു കത്ത് കനി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. വീട് വിട്ടു പോകാനും, ഇഷ്ടമുള്ള വ്യക്തിയുമായി, അത് ആണായാലും പെണ്ണായാലും സങ്കരവർഗമായാലും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിനക്കുള്ള അവകാശത്തിനു പൂർണ പിന്തുണ അറിയിക്കുന്നു.

ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള നിന്റെ അവകാശം ഒരു പുരുഷന്റെ സംരക്ഷണയില്ലാതെ നിനക്ക് ചെയ്യാൻ എല്ലാവിധ പിന്തുണയും, മദ്യപിക്കാനും പുകവലിക്കാനുമുള്ള സ്വാതന്ത്രവും നൽകുന്നു എന്ന് തുടങ്ങി ഗർഭം അലസിപ്പിക്കാനുള്ള സ്വാതന്ത്രം വരെ മകൾക്ക് കൊടുക്കുന്നു എന്ന് പറയുന്ന കുറിപ്പാണു സോഷ്യൽ മീഡിയയിൽ വൻ വിവാദത്തിനു വഴിയൊരുക്കിയത്. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് രണ്ട് പ്രധാന അന്താരാഷ്ട്ര അവാർഡുകൾ കനിക്ക് ലഭിച്ചിരുന്നു. സ്പെയിനിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡും മാസ്കോ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. കടൽത്തീരത്തു താമസിക്കുന്ന ഖദീജയുടെയും ഉമ്മയുടെയും ജീവിതത്തിൽ അപ്രധീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം നാടുവിടുകയും തുടർന്നുള്ള യാത്രയുമാണ് സിനിമയുടെ കഥാസാരം.

-Advertisements-