Tuesday, April 16, 2024
-Advertisements-
ENTERTAINMENTവിവാഹ ബന്ധം പിരിഞ്ഞതിൽ തനിക്കൊരു വിഷമവുമില്ല കൂടെ ആരുമില്ലെങ്കിലും മുന്നോട്ട് പോകും ; സീരിയൽ താരം...

വിവാഹ ബന്ധം പിരിഞ്ഞതിൽ തനിക്കൊരു വിഷമവുമില്ല കൂടെ ആരുമില്ലെങ്കിലും മുന്നോട്ട് പോകും ; സീരിയൽ താരം മേഘ്‌ന

chanakya news
-Advertisements-

ചന്ദനമഴ എന്ന പരമ്പരയിൽ കൂടെ ജന ശ്രദ്ധ നേടിയ താരമാണ് മേഘ്ന വിൻസെന്റ. മലയാളി അമ്മമാരുടെ മനസിൽ സ്വന്തം മകളെ പോലെ ഇടം പിടിച്ച താരം വിവാഹത്തോടെ കൂടി അഭിനയ ജീവിതം ഇടക്ക് വെച്ച് നിർത്തിയിരുന്നു. മേഘ്ന എന്നാണ് താരത്തിന്റെ പേരെങ്കിലും അമൃത എന്നാണ് ബഹുഭൂരിപക്ഷം ആരാധകരും വിളിക്കുന്നത്. ചന്ദനമഴയിലെ ചരക്റ്ററിന്റെ പേരാണ് അമൃത.

ചന്ദനമഴ സീരിയലിൽ കൂടി വൻ പ്രേക്ഷക ശ്രദ്ധ നേടിയ താരത്തിന്റെ വിവാഹവും പിന്നീട് വിവാഹ മോചനവുമൊക്കെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചചെയ്യപ്പെട്ടിരുന്നു. മേഘ്‌നയുടെ അടുത്ത സുഹൃത്ത് കൂടിയായ മറ്റൊരു സീരിയൽ താരം ഡിംപിളിന്റെ സഹോദരൻ ഡോൺ ടോണിയെയാണ് മേഘ്ന വിവാഹം കഴിച്ചിരുന്നത്.

ചില കാരണങ്ങളുടെ പേരിൽ വിവാഹ മോചനം നേടിയ ഡോൺ പിന്നീട് മറ്റൊരു വിവാഹം കഴിച്ചതും ഇരുവരും തമ്മിൽ ഉള്ള ഫോട്ടോ സോഷ്യൽ മീഡിയിൽ പങ്കുവെച്ചതും ചർച്ചയായിരുന്നു. മേഘ്ന വിൻസെന്റ് തന്റെ യൂട്യൂബ് ചാനലിൽ ഒരു ആരാധകൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ആരാധകന്റെ ചോദ്യത്തിന് കൂളായി മറുപടി നൽകിയ മേഘ്ന വിവാഹം ബന്ധം വേർപിരിഞ്ഞതിൽ തനിക് ഒട്ടും ദുഖമില്ലന്ന രീതിയിൽ ഉള്ള മറുപടിയാണ് നൽകിയത്. ജീവിതമാകുമ്പോൾ ഓരോരോ പ്രശനങ്ങൾ ഉണ്ടാകുമെന്നും, പ്രശനങ്ങൾ വരുമ്പോൾ സ്റ്റക്കായി ഇരിക്കാതെ, അങ്ങനെ ഇരികുമ്പോളാണ് പ്രശങ്ങൾ ഉണ്ടാകുക. ജീവിതത്തിൽ പലതും ഫേസ് ചെയ്യേണ്ടി വരുമെന്നും താരം പറയുന്നു.

മറ്റ് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും നമ്മുടെ ജോലികളുമായി മുന്നോട്ട് പോയാൽ മതിയെന്നും ജീവിതത്തിൽ പ്രശനങ്ങൾ ഉണ്ടായി ഡിപ്രെഷനിൽ കഴിയുന്നവർ ഉണ്ടാകും എന്നാൽ നമ്മുടെ കൂടെ ആരുമുണ്ടാകില്ല, നമ്മൾ മുന്നോട്ട് തന്നെ പോകണമെന്നും മേഘന പറയുന്നു. നല്ലതാണ് നമ്മൾ ചെയ്യുന്നത് എങ്കിൽ ആരെയും ബോധ്യപ്പെടുത്തേണ്ടന്നും വീഡിയോയിൽ പറയുന്നു.

-Advertisements-