Thursday, March 28, 2024
-Advertisements-
KERALA NEWSവിവാഹ ബന്ധം വേർപെടുത്തി സുഹൃത്തിനൊപ്പം താമസം ആരംഭിച്ച യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം

വിവാഹ ബന്ധം വേർപെടുത്തി സുഹൃത്തിനൊപ്പം താമസം ആരംഭിച്ച യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം

chanakya news
-Advertisements-

ഇടുക്കി : തൊടുപുഴയിൽ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. പഴമാറ്റം സ്വദേശിനി സോനയ്ക്കാണ് പരിക്കേറ്റത്. മുൻ ഭർത്താവ് രാഹുലാണ് സോനയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവുമായി പിണങ്ങിയ സോന സുഹൃത്തായ ഷാരോണിന്റെ വീട്ടിൽ ദിവസങ്ങളോളമായി താമസിക്കുകയായിരുന്നു. ബന്ധം വേർപെടുത്തിയതിന് ശേഷമാണ് സോന സുഹൃത്തിനൊപ്പം താമസം ആരംഭിച്ചത്. എന്നാൽ രാഹുൽ നിരന്തരം സോനയെ ശല്യപ്പെടുത്തിയിരുന്നു.

സുഹൃത്ത് ഷാരോണിന്റെ വീട്ടിലെത്തിയാണ് രാഹുൽ സോനയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. വിവാഹ ബന്ധം വേർപെടുത്തിയതും സുഹൃത്തിന്റെ കൂടെ താമസം തുടങ്ങിയതുമാണ് രാഹുലിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ആസിഡ് ആക്രമണത്തെ തുടർന്ന് പരിക്കേറ്റ സോനയെ തൊടുപുഴ ജില്ലാ ആശുപത്രയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

-Advertisements-