Friday, April 19, 2024
-Advertisements-
ENTERTAINMENTവിവാഹ ശേഷം പ്ലാൻ ചെയ്ത ഹണിമൂൺ യാത്രകൾ മുടങ്ങി കൊറോണ കഴിയാൻ കാത്തിരിക്കുന്നു ; ജഗതി...

വിവാഹ ശേഷം പ്ലാൻ ചെയ്ത ഹണിമൂൺ യാത്രകൾ മുടങ്ങി കൊറോണ കഴിയാൻ കാത്തിരിക്കുന്നു ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി പറയുന്നു

chanakya news
-Advertisements-

മലയാള സിനിമയിൽ ഒട്ടേറെ കഥാപാത്രങ്ങൾ സംഭാവന ചെയ്ത നടനാണ് ജഗതി ശ്രീകുമാർ. ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ മനസിൽ ഇടം പിടിച്ച താരം വാഹനാപകടത്തെ തുടർന്ന് സിനിമ ജീവിതത്തിൽ നിന്നും വിട്ട് നിൽക്കുകയാണ്. ജഗതി ശ്രീകുമാറിന്റെ മകളും ബിഗ്‌ബോസ് സീസൺ വണ്ണിലെ മത്സരാർത്ഥിയുമായ ശ്രീലക്ഷ്മി ശ്രീകുമാർ ഇപ്പോൾ മനസ്സ് തുറക്കുകയാണ്.

ദുബൈയിലുള്ള മലയാളി കുടുംബാംഗമായ കോമ്മേഴ്സ്യൽ പൈലറ്റ് ജിജിൻ ജഗൻഹീറുമായുള്ള പ്രണയ വിവാഹത്തിന് ശേഷം ദുബൈയിൽ കഴിയുന്ന ശ്രീലക്ഷ്മി ഇപ്പോൾ തങ്ങളുടെ ജീവിതത്തെ പറ്റി പറയുകയാണ്. കൊല്ലം സ്വദേശിയായ ജിജിൻ വർഷങ്ങളായി ദുബൈയിൽ സ്ഥിര താമസമാണ്. വിവാഹ ശേഷം ഒരുപാട് യാത്രകൾ പ്ലാൻ ചെയ്ത് വെച്ചിരുന്നുവെന്നും എന്നാൽ കൊറോണ കാരണം ഒന്നും നടന്നില്ലെന്നും എന്നാൽ കൊറോണ മാറി കഴിഞ്ഞ ശേഷം യാത്രകൾ പുനരാംഭിക്കാനാണ് ഉദ്ദേശമെന്നും ഇരുവരും പറയുന്നു.

വാഹന അപകടത്തെ തുടർന്ന് വീട്ടിൽ വിശ്രമിക്കുന്ന ജഗതിയെ കാണിക്കാൻ വീട്ടുകാർ സമ്മതിക്കാത്തത് പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ജഗതിയുടെ രണ്ടാം ഭാര്യയിൽ ഉണ്ടായ മകളാണ് ശ്രീലക്ഷ്മി ഇരുവരും ഒരുമിച്ചു പല വേദികളിലും പങ്കെടുത്തിട്ടുണ്ട്, മകളാണ് എന്ന് ജഗതി സമ്മതിച്ചിട്ടുണ്ടെങ്കിലും വീട്ടിലെ എതിർപ്പുകൾ കാണുന്നതിന് പോലും തടസമുണ്ടാക്കിയിട്ടുണ്ട്. പൂർണ ആരോഗ്യവാനായി അച്ഛൻ തിരിച്ചു വരുന്നത് താൻ കാത്തിരിക്കുകയാണെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേത്തു.

-Advertisements-