Thursday, April 18, 2024
-Advertisements-
KERALA NEWSവീടിന് മാത്രമായി ഒരു കോടി രൂപയുടെ സാമ്പത്തിക ബാധ്യത ; കൊടുങ്ങലൂരിൽ നാലംഗ കുടുംബത്തെ മരിച്ച...

വീടിന് മാത്രമായി ഒരു കോടി രൂപയുടെ സാമ്പത്തിക ബാധ്യത ; കൊടുങ്ങലൂരിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്

chanakya news
-Advertisements-

തൃശൂർ : കൊടുങ്ങലൂരിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങലൂർ സ്വാദേശി ആഷിഫ് (41), ഭാര്യ അബീറ (34), മക്കളായ അസ്‌റ ഫാത്തിമ (14), അനൈനുനിസ (7) എന്നിവരെയാണ് വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് പറയുന്നത.

ഞായറാഴ്ച രാവിലെയാണ് നാലുപേരെയും കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ വിഷവാതകത്തിന്റെ സാനിധ്യം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വിഷ വാതകം ശ്വസിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. വിഷവാതകം നിർമ്മിക്കുന്നതിനായി കാൽസ്യം കാർബണേറ്റും, സിങ്ക് ഓക്സൈഡും ഇവർ വാങ്ങിവെച്ചിരുന്നതായാണ് വിവരം.

ഇരുനില വീടിന്റെ മുകളിലെ നിലയിലാണ് ആഷിഫും കുടുംബവും താമസിച്ചിരുന്നത്. രാവിലെ മുകളിൽ നിന്ന് ശബ്ദമൊന്നും കേൾക്കാത്തതിനെ തുടർന്ന് വീടിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന സഹോദരി മുകളിൽ ചെന്ന് നോക്കിയപ്പോഴാണ് കിടപ്പ് മുറി അകത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയത് തുടർന്ന് തള്ളി തുറന്നപ്പോഴാണ് ആഷിഫിനെയും കുടുംബത്തെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

രാത്രി ഉറങ്ങുന്നതിന് മുൻപ് വിഷവാതകം തയ്യാറാക്കി വെച്ചിരുന്നതായും ഉറക്കത്തിനിടെ വിഷവാതകം ശ്വസിച്ച് മരിക്കുകയുമായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കിടപ്പ് മുറിയിലെ ജനലുകൾ അടച്ചിടുകയും വായു കടക്കാതിരിക്കാൻ പ്ലാസ്റ്റർ കൊണ്ട് ജനലിന്റെ വിടവുകളും എയർ ഹോളുകളും അടയ്ക്കുകയും ചെയ്തിരുന്നതായും കണ്ടെത്തി. സ്വകാര്യ ഐടി കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു ആഷിഫ്. വീടിന് മാത്രമായി ഒരു കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉള്ളതായും വലിയ സാമ്പത്തിക ബാധ്യതയിലൂടെയാണ് കുടുംബം കടന്ന് പോയികൊണ്ടിരുന്നതെന്നും പോലീസ് പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക.അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

-Advertisements-