Thursday, March 28, 2024
-Advertisements-
KERALA NEWSവീട്ടിൽ കേക്കുണ്ടാക്കി വിൽപ്പന നടത്തിയാൽ 50000 രൂപ പിഴയും 6 മാസം തടവും ലഭിക്കും

വീട്ടിൽ കേക്കുണ്ടാക്കി വിൽപ്പന നടത്തിയാൽ 50000 രൂപ പിഴയും 6 മാസം തടവും ലഭിക്കും

chanakya news
-Advertisements-

ലോക്ക്ഡൗൺ തുടങ്ങയതിനുശേഷം ഏറ്റവും അധികം ആൾക്കാർ രണ്ടു കാര്യങ്ങളാണ് ഹോബിയായി അല്ലെങ്കിൽ ഒരു വരുമാന മാർഗമായി തുടങ്ങിയത്. ഒന്ന് യൂട്യൂബ് ചാനലും മറ്റൊന്ന് കേക്ക് നിർമാണവും. കേക്ക് നിർമാണം ഒരു നേരമ്പോക്കിന് തുടങ്ങി പിന്നീട് വരുമാനമാർഗം ആകിയവരും ഉണ്ട്. സ്വന്തം ആവശ്യത്തിന് മാത്രം ഉണ്ടാക്കുന്നവരും ഉണ്ട്. എന്നാൽ ഇനിമുതൽ ഇതൊന്നും നടക്കില്ല. വീട്ടിൽത്തന്നെ ഉണ്ടാക്കി കച്ചവടം ചെയ്യാനാണെങ്കിൽ പോലും രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാണെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

ബേക്കറി, ചായക്കട, ഹോട്ടലുകൾ, സ്റ്റേഷനറി, ഉച്ച ഭക്ഷണം നൽകുന്ന സ്കൂളുകൾ, പാകം ചെയ്തു കൊടുക്കുന്ന ആൾക്കാർ, പലഹാരങ്ങൾ വഴി നീളെ കൊണ്ടുനടന്നു വിൽക്കുന്നവർ, മത്സ്യ കച്ചവടം, പഴം പച്ചക്കറി വിൽപനക്കാർ, ഓഡിറ്റോറിയം നടത്തിപ്പുകാർ, പെട്ടിക്കടക്കാർ എന്നിവരെ കൂടാതെ വീട്ടിൽ കേക്ക് ഉണ്ടാക്കി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നവർ പോലും രജിസ്‌ട്രേഷനും ലൈസൻസും നിർബന്ധമായും എടുത്തിരിക്കണം അല്ലാത്തപക്ഷം 50000രൂപ വരെ പിഴയും 3 മാസം വരെ തടവ് ശിക്ഷയും ലഭിക്കുമെന്ന് ഭക്ഷ്യ വകുപ്പ് അധികൃതർ അറിയിച്ചു.

-Advertisements-