Saturday, April 20, 2024
-Advertisements-
KERALA NEWSവെടിയേറ്റ് മരിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ ഗുസ്തി താരം ഇൻസ്റ്റാഗ്രാം വീഡിയോയിൽ

വെടിയേറ്റ് മരിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ ഗുസ്തി താരം ഇൻസ്റ്റാഗ്രാം വീഡിയോയിൽ

chanakya news
-Advertisements-

സോനിപത്ത് : വെടിയേറ്റ് മരിച്ചിട്ടില്ലെന്ന് ദേശിയ ഗുസ്തി താരം നിഷ ദഹിയ. ദേശീയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റ് മരിച്ചതായുള്ള വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവം വ്യാജമാണെന്ന് പ്രതികരിച്ച് നിഷ ദഹിയ രണാഗത്തെത്തിയത്.

ദേശീയമാധ്യമങ്ങൾ ഉൾപ്പെടെ മണിക്കൂറുകൾക്ക് മുൻപ് നിഷ ദഹിയ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. താൻ സുഖമായി ഇരിക്കുന്നതായും പുറത്ത് വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും നിഷ ദഹിയ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

ദേശീയ സീനിയർ ച്യമ്പ്യാൻഷിപ്പിനായി ഗോണ്ടയിൽ എത്തിയിരിക്കുകയാണെന്നും തനിക്ക് ഇത് വരെ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും നിഷ ദഹിയ പറഞ്ഞു. നിഷാദഹിയയും സഹോദരനും വെടിയേറ്റ് മരിച്ചെന്നായിരുന്നു വാർത്തകൾ പുറത്ത് വന്നത്.

-Advertisements-