Thursday, March 28, 2024
-Advertisements-
ENTERTAINMENTവെള്ളാനകളുടെ നാട്ടിലെ ആ റോഡ് റോളർ ലേലത്തിൽ പോയി ; പഴയ കിണ്ടിയും മോന്തയും പൊന്നും...

വെള്ളാനകളുടെ നാട്ടിലെ ആ റോഡ് റോളർ ലേലത്തിൽ പോയി ; പഴയ കിണ്ടിയും മോന്തയും പൊന്നും വിലയ്ക്ക് വാങ്ങുന്ന ലാൽ അറിയാത്തത് ഭാഗ്യം ; മണിയൻ പിള്ള രാജു

chanakya news
-Advertisements-

വെള്ളാനകളുടെ നാട് എന്ന ചിത്രത്തിൽ മോഹൻലാലും ജഗദീഷും പപ്പുവുമൊക്കെ തകർത്ത അഭിനയിച്ച സീനാണ് റോഡ് റോളർ വഴിയരികിൽ ഇട്ടു പണിയുന്ന രംഗം. ആ റോഡ് റോളർ ഇപ്പോൾ ലേലത്തിൽ പോയിരിക്കുകയാണ്‌. റോഡ് റോളർ ലേലം പോകുന്ന കാര്യം ലാൽ അറിയാഞ്ഞത് ഭാഗ്യമായെന്ന് പറയുകയാണ് മണിയൻപിള്ള രാജു. പഴയ കിണ്ടിയും മോന്തയുമൊക്കെ കൊടുത്താൽ ലാൽ പൊന്നും വിലയ്ക്ക് വാങ്ങുന്നയാളാണെന്നും താരം പറയുന്നു.

1988 ലാണ് മോഹൻലാൽ നായകനായ വെള്ളാനകളുടെ നാട് പുറത്തിറങ്ങുന്നത്. മൊയ്‌ദീനേ ആ ചെറിയ സ്പാനർ ഇങ്ങു എടുത്തേ എന്ന കുതിരവട്ടം പപ്പുവിന്റ ഡയലോഗ് ആരെങ്കിലും പറഞ്ഞാൽ ഓർമയിൽ ഓടി വരുന്നത് ഇ റോഡ് റോളറാണ്. രണ്ട് ലക്ഷം രൂപ ലേലത്തിന് കരാറുകാരൻ എൻ. എൻ. സാലിഹാണ് ഇത് വാങ്ങിയത്.

ഷൂട്ടിംഗ് തുടങ്ങാൻ നാല് ദിവസം മാത്രമുള്ളപ്പോളാണ് വെള്ളാനകളുടെ നാട് എന്ന ചിത്രത്തിന്റെ കഥ മാറ്റി എഴുതിയതെന്നും ആദ്യത്തെ കഥ പോരെന്ന് പ്രിയന്റെ നിർദേശ പ്രകാരം ശ്രീനിവാസൻ കഥ മാറ്റി എഴുതിയെന്നും മണിയൻപിള്ള പറയുന്നു. കഥയുടെ പ്രധാന ഭാഗമാണ് റോഡ് റോളർ ഇതിനെ ആസ്പദമാക്കി കഥ എഴുതുമോ എന്നാണ് ആദ്യം ശ്രീനിയോട് ചോദിച്ചതെന്നും താരം പറയുന്നു.

എന്നാൽ പൊന്മുട്ട ഇടുന്ന താറാവ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു ശ്രീനിവാസൻ അത്കൊണ്ട് ഓരോ രാത്രിയിലും കഥ വിളിച്ച് പറയുകയും ഗുരുവായൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്ന ചില ലോറികളിൽ സീനുകൾ എഴുതിയ പേപ്പർ കൊടുത്തയിച്ചിട്ടുണ്ടെന്നും മിക്ക ദിവസങ്ങളിലും ലൊക്കേഷനിൽ ജനറേറ്റർ ഓണാക്കിയ ശേഷമാണ് കഥ ലഭിക്കാറുള്ളതെന്നും മണിയൻ പിള്ള രാജു ഓർത്തെടുക്കുന്നു. ഓരോ ദിവസവും റോഡ് റോളർ വാടകയ്ക്ക് ലഭിക്കാൻ പിഡബ്ലുഡിയിൽ 1000 രൂപ വീതം നൽകിയെന്നും എഴുതി തീരാത്ത കഥയായിട്ട് പോലും 20 ദിവസം കൊണ്ട് ഷൂട്ട്‌ പൂർത്തിയാക്കിയെന്നും മണിയൻപിള്ള രാജു പറയുന്നു.

-Advertisements-